News

ഇന്ത്യയുടെ ജിഡിപി 147.5 ലക്ഷം കോടി രൂപയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം) 2021-22 വര്‍ഷത്തില്‍ 147.5 ലക്ഷം കോടി രൂപ ആകുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കാനും ജിഡിപി വളര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍ നിരവധി നീക്കങ്ങള്‍ നടത്തിയതായും മന്ത്രി പറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം ജിഡിപി കഴിഞ്ഞ കാലങ്ങളില്‍ മികച്ച വളര്‍ച്ച നേടി.

2014-15 കാലത്ത് 105.3 ലക്ഷം കോടിയായിരുന്നു ജിഡിപി. 2020-21 ല്‍ 135.6 ലക്ഷം കോടി ആയെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ദാരിദ്ര്യ രേഖ്ക്ക് താഴെയുള്ളവര്‍ 2011-12 കാലത്ത് 27 കോടിയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ കണക്ക് എടുത്തിട്ടില്ലെന്നും അതിനാല്‍ അക്കാര്യം വ്യക്തമാക്കാന്‍ കഴിയില്ലെന്നും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്രമന്ത്രി പറഞ്ഞു.

Author

Related Articles