സ്വര്‍ണ ഉപഭോഗം മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ താഴ്ച്ചയിലെത്തുമെന്ന് മുന്നറിയിപ്പ്; ഉപഭോഗത്തില്‍ എട്ട് ശതമാനം ഇടിവ് രേഖപ്പെടുത്തും
ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ വില കുതിച്ചുയരുമെന്നും നടപ്പുവര്‍ഷത്തില്‍ സ്വര്‍ണ ഉപഭോഗം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവിും താഴ്ന്ന നിലയിലേക്കെത്തുമെന്നും റിപ്പോര്‍ട്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നടപ്പുവര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഉപഭോഗം മുന്‍വര്‍ഷത്തെ 700 ടണ്ണില്‍ നിന്ന് എട്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഡബ്ല്യുജിസി മാനേജിങ് ഡയറക്ടര്‍ സോമസുന്ദരന്‍ വ്യക്തമാക്കി. 2016 ന് ശേഷം ഏറ്റവും വലിയ ഇടിവാണ് നടപ്പുവര്‍ഷത്തില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
വിലവര്ധനവിനോടപ്പം ഗ്രാമീണ മേഖലയില്‍ ഉണ്ടായ വരുമാന ഇടിവും, രാജ്യത്ത് നിലനില്‍ക്കുന്ന മാന്ദ്യവുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ മാത്രം രാജ്യത്തെ സ്വര്‍ണ ഉപഭോഗം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തെ സ്വര്‍ണ ഉപഭോഗം 123.9 ടണ്ണായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. സെപ്റ്റംബറില്‍ സ്വര്‍ണ വില റെക്കോര്‍ഡ് വേത്തിലാണ് കുതിച്ചുയര്‍ന്നത്. സെപ്്റ്റംബറില്‍ സ്വര്‍ണ വില 10 ഗ്രാമിന് 39,885 രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര സ്വര്‍ണ ഇറക്കുമതിയില്‍ തീരുവ വര്‍ധിച്ചതാണ് സ്വര്‍ണ വില കുതിച്ചുയരാന്‍ ഇടയാക്കിയിട്ടുള്ളത്. സ്വര്‍ണത്തിലുള്ള ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനം വര്‍ധിപ്പിച്ചതാണ് സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണമായിയിട്ടുള്ള പ്രധാന കാരണം. നടപ്പുവര്‍ഷത്തെ മൂന്നാം പാദമവസാനിക്കുമ്പോള്‍ ഇന്ത്യയുടെ സ്വര്‍ണ ഉപഭോഗം 236.5 ടണ്ണായി ചുരുങ്ങിയേക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഉതസവ സീസണിലടക്കം രാജ്യത്തെ സ്വര്‍ണ വ്യാപാരത്തില്‍ തകര്‍ച്ച നേരിട്ടുണ്ട്. വില്‍പ്പനയിലടക്കം വന്‍ പ്രതിസന്ധിയാണ് രൂപപ്പെട്ടിട്ടുള്ളത്. ഹിന്ദു വിശ്വാസ പ്രകാരം വിലയേറിയ ലോഹങ്ങള്‍ മുതല്‍ പാത്രങ്ങള്‍ വരെയുള്ള വസ്തുക്കള്‍ വാങ്ങുന്നതിനുള്ള ഏറ്റവും നല്ല ദിവസാമായി കാണപ്പെടുന്ന ദീപാവലിക്ക് മുമ്പുള്ള 'ദന്തേരസ്' ദിനത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില്‍പ്പനയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 40 ശതമാനം ഇടിവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ ദിനങ്ങളില്‍ രേഖപ്പെടുത്തിയത്. മാന്ദ്യം മൂലം വിപണികളില്‍ നേരിട്ട പ്രതിസന്ധിയാണ് സ്വര്‍ണ വ്യാപാരത്തെയും ബാധിച്ചതെന്നാണ് വിലയിരുത്തല്‍.
കോണ്‍ഫെഡറേന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2019 ലെ ധന്തേരസ് ദിനത്തില്‍ 6,000 കിലോഗ്രാം സ്വര്‍ണമാണ് വിറ്റഴിച്ചത്. ഏകദേശം 2,500 കോടി രൂപയോളമടുത്ത് വരുമിത്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ വന്‍ നേട്ടമാണ് സ്്വര്‍ണ വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ളത്. 17,000 കിലോഗ്രാം സ്വര്‍ണമാണ് കഴിഞ്ഞവര്‍ഷം ധന്തേരസ് ദിനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 5,550 കോടി രൂപയുടെ വില്‍പ്പനയാണ് ഈ കാലയളവില്‍ നടത്തിയത്.
അതേസമയം സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായത് മൂലമാണ് വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണമായതെന്നാണ് വിദഗ്ധര്‍ വിലിയിരുത്തുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ് ധന്തരേസ് ദിനത്തില്‍ സ്വര്‍ണ വ്യാപാരത്തില്‍ ഉണ്ടായത്. 35-40 ശതമാനം ഇടിവാണ് സ്വര്‍ണം, വെള്ളി അടക്കമുള്ള വ്യാപാരത്തില്‍ രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍