News

സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും എഫ്ഡിഐയിലൂടെ ഇന്ത്യ വന്‍ നിക്ഷേപം ആകര്‍ഷിച്ചുവെന്ന് നിതി ആയോഗ് സിഇഒ

മുംബൈ: കോവിഡ് -19 പകര്‍ച്ചവ്യാധി പ്രതിസന്ധി സൃഷ്ടിച്ചിട്ടും സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും എഫ്ഡിഐയിലൂടെ ഇന്ത്യ വന്‍ നിക്ഷേപം ആകര്‍ഷിച്ചുവെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. പകര്‍ച്ചവ്യാധി സമയത്ത് മാത്രം 22 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന നിക്ഷേപം ഇന്ത്യയ്ക്ക് ലഭിച്ചുവെന്ന് അദ്ദേഹം കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) ഇന്ത്യ @ 75 വെര്‍ച്വല്‍ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ എഫ്ഡിഐ ഭരണക്രമത്തെ കാന്ത് പ്രശംസിച്ചു.

'എഫ്ഡിഐയെ സംബന്ധിച്ച നമ്മുടെ ഭരണക്രമം വളരെ ഉദാരമാണ്. ഇന്ത്യ വലിയ തോതില്‍ നിക്ഷേപം ആകര്‍ഷിക്കുന്നത് തുടരുകയാണ്. കൊറോണക്കാലത്ത് തന്നെ ഇന്ത്യ 22 ബില്ല്യണ്‍ മൂല്യമുള്ള നേരിട്ടുള്ള നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിച്ചു. ഇതില്‍ 98 ശതമാനവും ഓട്ടോമാറ്റിക് റൂട്ടിലൂടെയാണ് വരുന്നത്, ''കാന്ത് പറഞ്ഞു.

Author

Related Articles