News

സ്റ്റീല്‍ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ 4.7 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ സ്റ്റീല്‍ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ആകെ  7.83 മില്യണ്‍ ടണ്‍ സ്റ്റീല്‍ ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തതായി റിപ്പോര്‍ട്ട്. സ്റ്റീല്‍ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി സ്റ്റീല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 7.48 മില്യണ്‍ ടണ്‍ സ്റ്റീല്‍ ഉത്പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. 

അതേസമയം ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ  അപേക്ഷിച്ച് വന്‍ ഇടിവ് രേഖപ്പെടുകത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് ഇന്ത്യയുടെ സ്റ്റീല്‍ ഇറക്കുമതിക്ക് മേല്‍ അധിക തീരുവ ഈടാക്കിയത് മൂലം സ്റ്റീല്‍ ഉത്പ്പാദനത്തിലും കയറ്റുമതിയിലും ഇടിവ് രേഖപ്പെടുത്തിയെന്നും കണക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോഴ വ്യാപാര തര്‍ക്കങ്ങളും, രാഷ്ട്രീയ പ്രതിസന്ധിയികളും ഇന്ത്യുടെ സ്റ്റീല്‍ ഉത്പാദനത്തെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യ ഏറ്റവും കൂടുതല്‍ സ്റ്റീല്‍ കയറ്റുമതി ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, നേപ്പാളിലേക്കുമാണ്. ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വന്‍ ഇടിവാണ് മേയ് മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇറ്റലി, ബെല്‍ജിയം, സ്പെയ്ന്‍, എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ 55 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയുടെ 80 ശതമാനം സ്റ്റീലും കയറ്റുമതി ചെയ്യപ്പെടുന്നത് ഈ രാജ്യങ്ങളിലേക്കാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

ഇറ്റലിയിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ മാത്രം മേയ് മാസത്തില്‍ രേഖപ്പെടുത്തിയത് 65 ശതമാനം ഇടിവാണ്. ഇതോടെ ഇറ്റലിയിലേക്കുള്ള സ്റ്റീല്‍ കയറ്റുമതി 23,000 ടണ്ണായി ചുരുങ്ങി. സ്പെയിനിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ 41 ശതമാനം ഇടിവ് രേഖപ്പെടുത്തി 13,000 ടണ്ണിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്്. ബെല്‍ജിയത്തിലേക്കുള്ള സ്റ്റീല്‍ കയറ്റുമതിയില്‍ 42 ശതമാനം ഇടിവ് രേഖപ്പെടുത്തി ആകെ സ്റ്റീല്‍ കയറ്റുമതി 25,000 ടണ്ണായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ബോധ്യപ്പെടുത്തുന്നത്. 

 

Author

Related Articles