News

ധനകാര്യ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ശേഷി വിനിയോഗം 50 ശതമാനത്തിലധികം മെച്ചപ്പെടുമെന്ന് സിഐഐ

മുംബൈ: വിവിധ മേഖലകളിലുടനീളമുള്ള കമ്പനികള്‍ ധനകാര്യ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ശേഷി വിനിയോഗം 50 ശതമാനത്തിലധികം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). ഇതിന്റെ ഫലമായി മേഖല അടിസ്ഥാനത്തില്‍ വരുമാനം തുടര്‍ച്ചയായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്, മികച്ച 115 കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തി നടന്ന സര്‍വേയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ)യുടെ പ്രസ്താവന.

മെയ് ആദ്യ വാരം മുതല്‍ ലോക്ക്ഡൗണ്‍ നടപടികള്‍ ലഘൂകരിച്ചതോടെ, ഓട്ടോമൊബൈല്‍, എഫ്എംസിജി, മറ്റ് മേഖലകളിലെ കമ്പനികളുടെ ഡിമാന്‍ഡില്‍ പുരോഗതി കൈവരിച്ചു. അവയില്‍ മിക്കതും കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉല്‍പാദന നിലവാരം ഉയര്‍ത്തി, ഉത്സവ സീസണില്‍ ശക്തമായ വില്‍പ്പന പ്രതീക്ഷിക്കുന്നതായും സിഐഐ പറയുന്നു.

2020 ന്റെ തുടക്കത്തില്‍ രാജ്യത്ത് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച ശേഷം ഇതാദ്യമായാണ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 50 ശതമാനത്തിലധികം ശേഷി വിനിയോഗിക്കപ്പെടുമെന്ന തരത്തിലുളള പ്രതികരണങ്ങളുണ്ടാകുന്നത്. 'സര്‍ക്കാരും ആര്‍ബിഐയും പ്രഖ്യാപിച്ച പരിഷ്‌കരണ, പുനരുജ്ജീവന നടപടികളോടൊപ്പം മിക്കവാറും എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും അണ്‍ലോക്ക് ചെയ്യുന്നത് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ബിസിനസ്സ് വികാരങ്ങള്‍ ക്രമേണ മെച്ചപ്പെടുത്തുന്നതിന് കാരണമായി, ''സിഐഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Author

Related Articles