News

ഇന്ത്യന്‍ കമ്പനികളുടെ വിദേശ കടമെടുപ്പ് കുറഞ്ഞതായി കണക്കുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47 ശതമാനം ഇടിവ്

ഇന്ത്യന്‍ കമ്പനികളുടെ വിദേശ കടമെടുപ്പ് കുറഞ്ഞതായി കണക്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം ഓഗസ്റ്റില്‍ മാത്രം 47 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായിരിക്കുന്നത്. 1.75 ബില്യണ്‍ ഡോളറാണ് ഓഗസ്റ്റില്‍ ഇന്ത്യയിലെ കമ്പനികള്‍ വിദേശത്ത് നിന്നെടുത്ത ആകെ വായ്പ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 3.32 ബില്യണ്‍ ഡോളറായിരുന്നു.

ഈ വര്‍ഷം എടുത്ത വായ്പയില്‍ 1.61 ബില്യണ്‍ ഡോളര്‍ എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോവിംഗ്സ് (ഇസിബി) മുഖാന്തിരമാണ്. ബാക്കി 145.74 മില്യണ്‍ ഡോളര്‍ റുപ്പീ ഡോമിനേറ്റഡ് ബോണ്ടുകള്‍, മസാല ബോണ്ടുകള്‍ തുടങ്ങിയവ വഴിയാണ്. കെമിക്കല്‍സ് ആന്‍ഡ് കെമിക്കല്‍ പ്രോഡക്റ്റ്സ് ഉല്‍പ്പാദകരായ റിലയന്‍സ് സിബുര്‍ ഇലസ്റ്റോമേഴ്സാണ് കൂടുതല്‍ വായ്പ വാങ്ങിയിരിക്കുന്നത്. 339.42 മില്യണ്‍ ഡോളര്‍. വിജയപുര ടോള്‍വേ 160 മില്യണ്‍ ഡോളറും ചൈന സ്റ്റീല്‍ കോര്‍പറേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 1.4.5 മില്യണ്‍ ഡോളറും കടമെടുത്തു.

ബിര്‍ല കാര്‍ബണ്‍ ഇന്ത്യ 50 മില്യണ്‍ ഡോളറും വിസ്ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ് 45 മില്യണ്‍ ഡോളറും വിദേശത്തു നിന്ന് വായപയെടുത്തതായും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ് (35.93) ആണ് ഇസിബി വഴി പണം കണ്ടെത്തിയ മറ്റൊരു സ്ഥാപനം. ഓസ്ട്രോ മഹാവിന്‍ഡ് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് (78.6 മില്യണ്‍ ഡോളര്‍), ഓസ്ട്രോ റിന്യൂവബ്ള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (20.01 മില്യണ്‍ ഡോളര്‍), ഹേരാംബ റിന്യൂവബ്ള്‍സ് ലിമിറ്റഡ്(13.33 മില്യണ്‍ ഡോളര്‍), ശ്രേയസ് സോളാര്‍ഫാംസ് ലിമിറ്റഡ് (13.32 മില്യണ്‍ ഡോളര്‍) എന്നിവയാണ് ഡോളര്‍ റുപ്പീ ഡോമിനേറ്റഡ് ബോണ്ടുകള്‍, മസാല ബോണ്ടുകള്‍ തുടങ്ങിയവ വഴി കടമെടുത്ത സ്ഥാപനങ്ങള്‍. കഴിഞ്ഞ വര്‍ഷം ഒരു കമ്പനിയും മസാല ബോണ്ടുകള്‍ വഴി കടമെടുത്തിരുന്നില്ല.

Author

Related Articles