News

പണവായ്പാ നയ തീരുമാനം; പണപ്പെരുപ്പം കുറയുന്നത് സമ്മര്‍ദം കുറയ്ക്കുമെന്ന് ആര്‍ബിഐ

മുംബൈ : വിവിധ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഇളവു വന്നത് പണവായ്പാ നയതീരുമാനങ്ങളെടുക്കുന്നതില്‍ സമ്മര്‍ദം കുറയ്ക്കുമെന്ന് റിസര്‍വ് ബാങ്ക്. ഇന്ധനവില ഉയര്‍ന്നതുവഴിയുള്ള വിലപ്പെരുപ്പം പരിഹരിക്കാന്‍ ഇതുവഴി കഴിഞ്ഞു. മൂന്നാംപാദത്തിലും ഈ നിലതന്നെ തുടരാനാണ് സാധ്യതയെന്നും ഓഗസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടില്‍ ആര്‍ബിഐ വ്യക്തമാക്കി.

രണ്ടാംകോവിഡ് തരംഗമുണ്ടാക്കിയ പ്രതിസന്ധിയില്‍ അയവുണ്ടായി. വിതരണശൃംഖല കൂടുതല്‍ ശക്തമായി. ഉത്പാദനവും കയറ്റുമതിയും കൂടി. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കുറഞ്ഞുവരുന്നു. ഇതോടെ പണവായ്പാ നയത്തില്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ ആര്‍ബിഐ പറയുന്നു.

വളര്‍ച്ചാവേഗം കൂട്ടുന്നതു മുന്‍നിര്‍ത്തി 2020 പകുതി മുതല്‍ ആര്‍ബിഐ റിപ്പോനിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തിവരികയാണ്. വളര്‍ച്ച സുസ്ഥിരമാകുന്നതുവരെ 'ഉള്‍ക്കൊള്ളാവുന്നത്' എന്ന നിലപാട് തുടരാനും തീരുമാനിച്ചിട്ടുണ്ട്.

Author

Related Articles