മാന്ദ്യം രാജ്യത്ത് ശക്തം; വളര്‍ച്ചാ നിരക്ക് രണ്ടാം പാദത്തിലും അഞ്ച് ശതമാനത്തിന് താഴേക്ക് ചുരുങ്ങുമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവിരിക്കില്ലെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ഉപഭോഗ മേഖലയിലെയും നിക്ഷേപ മേഖലയിലെയും തളര്‍ച്ചയാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് വിലയിരുത്തല്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നോമുറ, തുടങ്ങി സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തില്‍ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് യഥാക്രമം 4.2 ശതമാനമോ, 4.7 ശതമാനമോ ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അകതേസമയം നവംബര്‍ 29 ന് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ സര്‍ക്കാര്‍ നവംബര്‍ 29 ന് പുറത്തുവിടാനിരിക്കെയാണ് വിലയിരുത്തല്‍. അതേസമയം ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചിുരുങ്ങിയിരുന്നു. അറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയത്. ഇന്ത്യ അതിവേഗം വളരുന്ന രാജ്യമെന്ന കേന്ദ്രസര്‍ക്കറിന്റെ എല്ലാ വാദങ്ങള്‍ക്കും തിരിച്ചടിയാണ് ഈ കണക്കകള് സൂചിപ്പിക്കുന്നത്.
രാജ്യത്ത് രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനും. വളര്‍ച്ച വര്‍ധിപ്പിക്കാനും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പല നടപടികള്‍ സ്വീകരിച്ചിട്ടും ഫലം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വളര്‍ച്ച വര്‍ധിപ്പിക്കാന്‍ നിലവില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് തവണയാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയത്. മാത്രമല്ല സാമ്പത്തക വളര്‍ച്ച ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധ്യമായിട്ടില്ല. നിക്ഷേപകരെ ഉന്നമിട്ട് കോര്‍പ്പേറ്റ് നികുതി 22 ശതമാനാക്കി വെട്ടിക്കുറച്ചിട്ടും രാജ്യത്ത് മാന്ദ്യം പടര്ന്നുപന്തലിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍