യുഎസ് ചൈനാ വ്യാപാര യുദ്ധത്തില്‍ നേട്ടം കൊയ്ത് ഇന്ത്യ; ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ കയറ്റുമതി വിഹിതത്തില്‍ വര്‍ധനവ്
ന്യൂഡല്‍ഹി: യുഎസ്-ചൈന വ്യാപാര തര്‍ക്കത്തില്‍ ഇന്ത്യയുടെ കയറ്റുമതി വിഹിതം വര്ധിച്ചതായിറിപ്പോര്ട്ട്. വ്യാപാര തര്‍ക്കങ്ങള്‍ മൂലം ഏഷ്യന്‍ രാജ്യങ്ങളിലെ കയറ്റുമതി വിഹിതത്തില്‍ വന്‍ തകര്ച്ചയുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയുടെ കയറ്റുമതി വിഹിതത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ രാജ്യത്തിന്റെ കയറ്റുമതി വിഹിതം 1.71 ശതമാനാമായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി വിഹിതം 1.58 ശതമാനാമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ആഗോള സാമ്പത്തിക ഗവേഷണ ഏജന്‍സിയായ ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടനുസരിച്ച് യുഎസ്-ചൈനാ വ്യാപാര യുദ്ധത്തില്‍ ഇടിവ് രേഖപ്പെടുത്താത്ത ലോകത്തിലെ ഒരേയൊരു സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ചൈനയിലേക്കുള്ള കയറ്റുമതി വ്യാപാരം കുറച്ച് മറ്റ് രാഷ്ട്രങ്ങളിലേക്കുള്ള കയറ്റുമതി വ്യാപാരം ഇന്ത്യ അധികരിപ്പിച്ചത് മൂലമാണ് രാജ്യത്തിന്റെ കയറ്റുമതി വിഹിതത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. യുഎസും യിഎയും കഴിഞ്ഞാല്‍ ഇന്ത്യയുടെ മൂന്നാമത്തെ വിപണി കേന്ദ്രമാണ്ചൈനയ. ചൈനയിലേക്കുള്ള കയറ്റുമതി വിഹിതത്തില്‍ 31 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. യുഎസിലേക്കുള്ള കയറ്റുമതി വിഹത്തിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
വ്യാപാര തര്‍ക്കത്തിന്റെ പേരില്‍ ചൈനയും-യുഎസും തമ്മില്‍ ഏതൊക്കെ ഉത്പ്പന്നങ്ങള്‍ക്കാണ് അധിക നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന കാര്യം ഇനിയും വ്യക്തമല്ല. അത്തരം കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈന-യുഎസ് വ്യാപാര തര്‍ക്കം മൂലം ഇരുരാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ചൈനയുടെ വിവിധ ടെക് കമ്പനികള്‍ക്കെതിരെ അമേരിക്ക അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധവും വലിയ ചര്‍ച്ചയായിരുന്നു. അതേസമയം ചൈനയുടെ ടെക്സ്റ്റൈല്‍സ് കയറ്റുമതിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാലയളവില്‍ ഇന്ത്യയുടെ ടെക്സ്റ്റൈല്‍ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍