ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് അതിവേഗ വളര്‍ച്ച സാധ്യമാക്കി ഇന്ത്യ; 2024 ഓടെ ഏറ്റവും വലിയ വിപണിയായി വളരും
ന്യൂഡല്‍ഹി: ലോകത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി ഇന്ത്യന്‍ വിപണി. മറ്റെല്ലാ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിലാണ് ഒടിടി പ്ലാറ്റ്ഫോമുകള് അതിവേഗം വന്‍ വളര്‍ച്ച സാധ്യമാക്കുന്നത്. 2024 ഓടെ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഏറ്റവും വലിയ വിപണി ഇന്ത്യയായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഒടിടി വിപണിയില്‍ അടുത്ത നാല് വര്‍ഷം ശരാശരി 28.6 ശതമാനം സംയോജിത നിക്ഷേപ വളര്‍ച്ച സാധ്യമാകുമെന്നാണ് കരുതുന്നത്. 2024 ഓടെ ഈ വിപണിയില്‍ നിന്നുള്ള വരുമാനം 2.9 ബില്യണ്‍ ഡോളറിലേക്ക് എത്തും. പ്രൈസ്വാട്ടര്ഹൗസ് കൂപ്പേര്‍സിന്റെ വിലയിരുത്തല്‍ പ്രകാരം അടുത്ത നാല് വര്‍ഷം രാജ്യത്ത് വന്‍ വളര്‍ച്ച നേടാന്‍ പോകുന്ന സെഗ്മെന്റുകള്‍ ഒടിടി വീഡിയോ, ഇന്റര്‍നെറ്റ് അഡ്വര്‍ടൈസിങ്, വീഡിയോ ഗെയിംസ്, ഇ-സ്പോര്‍ട്സ്, മ്യസിക്, റേഡിയോ, പോഡ്കാസ്റ്റ് എന്നിവയാണ്.
ലോകത്തെ 53 രാജ്യങ്ങളിലെ 14 സെഗ്മെന്റുകളിലെ മുന്‍കാല ചരിത്രം അവലോകനം ചെയ്തതാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സിന്റെ കണക്ക്. ഇന്ത്യയിലെ മീഡിയ ആന്റ് എന്റര്ടെയ്ന്മെന്റ് സെക്ടറില്‍ 10.1 ശതമാനം വീതം വളര്‍ച്ച അടുത്ത നാല് വര്‍ഷങ്ങളിലുണ്ടാകും. 2024 ല്‍ ഇത് 55 ബില്യണ്‍ ഡോളര്‍ തൊടും. 2019 നെ അപേക്ഷിച്ച് 2020 ല്‍ ആഗോള മീഡിയ ആന്റ് എന്റര്ടെയ്ന്മെന്റ് രംഗത്ത് 5.6 ശതമാനം ഇടിവായിരിക്കും വളര്‍ച്ചയില്‍ ഉണ്ടാവുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍