News

ആഗോളതലത്തില്‍ യൂട്യൂബിന് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളത് ഇന്ത്യയില്‍

യൂട്യൂബിന് ഏറ്റവും കൂടുതല്‍ വേഗമേറിയ വളരുന്ന പ്രേക്ഷകര്‍ ഇന്ത്യയിലാണ്. വീഡിയോ സ്ട്രീമിംഗ് സേവന സിഇഒ സൂസന്‍ വോജിസിക്കി ചൊവ്വാഴ്ച പറഞ്ഞു. കോംസ്‌കോര്‍ ഡാറ്റ സൂചിപ്പിക്കുന്നത് പ്രകാരം യൂട്യൂബിന് മാസത്തില്‍ 265 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്. ഇന്ത്യ ഇപ്പോള്‍ ഏറ്റവും വലിയ പ്രേക്ഷകരിലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രേക്ഷകരിലൊരാളുമാണ്. യൂട്യൂബ് ഇന്ന് വിനോദമോ വിവരമോ തേടുന്ന ഉള്ളടക്കങ്ങള്‍ക്ക് ആദ്യത്തെ ഓപ്ഷന്‍ ആയി മാറിക്കൊണ്ടിരിക്കുന്നു. വളരെയേറെ വൈവിധ്യപൂര്‍ണ്ണമായ ഉള്ളടക്കമാണ് യൂട്യൂബ് സാധ്യമാക്കുന്നത്. വിവിധ പ്രാദേശിക ഭാഷകളിലെ ഉള്ളടക്കങ്ങളും യൂട്യൂബിനെ ഇന്ത്യയില്‍ വളരാന്‍ സഹായിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, സംഗീതം, പാചകം, ആരോഗ്യം എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങള്‍ എല്ലാ പ്രായക്കാരെയും ഒരേ രീതിയില്‍ യൂട്യൂബിലേക്ക് എത്തിച്ചു. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് യൂട്യൂബിന്റെ മൊബൈലിലെ ഉപഭോഗം 85% ആയി വര്‍ദ്ധിച്ചു, 60 ശതമാനവും ഇന്ത്യയുടെ മെട്രോ നഗരങ്ങളിലെ ഉപയോഗമാണ് കാണുന്നത്. ഇന്ന്, 1200-ലധികം ഇന്‍ഡ്യന്‍ സ്രഷ്ടാക്കള്‍ ഒരു ദശലക്ഷം വരിക്കാരെ മറികടന്നിട്ടുണ്ട്. ഓരോ ഇന്‍ഡ്യന്‍ മാര്‍ക്കറ്റിലെ ആര്‍സണലിലും യൂട്യൂബ് വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ പ്രേക്ഷകരുടെ റെക്കോഡ് ആണ് ഇന്ത്യക്കാര്‍ തകര്‍ത്തത്. കുറഞ്ഞ ചെലവില്‍ മൊബൈല്‍ ഡേറ്റയും സ്മാര്‍ട്ട്‌ഫോണും ലഭ്യമായതോടെയാണ് ഇന്ത്യ യൂട്യൂബ് ഉപയോഗത്തില്‍ ഒന്നാമത് എത്തിയത്. റിലയന്‍സ് ജിയോ പോലുള്ള മൊബൈല്‍ സര്‍വ്വീസ് തുടങ്ങിയതോടെ യൂട്യൂബ് വളരെ സുലഭമായി തന്നെ ഉപയോക്താക്കള്‍ക്ക് കിട്ടാന്‍ തുടങ്ങി. വളരെ വേഗതയേറിയ നെറ്റ് വര്‍ക്കുകള്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും യൂട്യൂബിനെ സാധ്യമാക്കി. 

ഗൂഗിള്‍ ഉടമസ്ഥതയിലുള്ള ഇന്റര്‍നെറ്റ് വീഡിയോ ഷെയറിംഗ് വെബ്സൈറ്റാണ് യൂട്യൂബ്. ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കള്‍ക്ക് വീഡിയോ ഖണ്ഡങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ കഴിയുന്നു.  വീഡിയോ, സംഗീതം, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവയെല്ലാം ഈ വെബ് സൈറ്റ് വഴി പങ്കുവയ്ക്കപ്പെടുന്നുണ്ട്. യുട്യൂബില്‍ അംഗമായാല്‍ ആര്‍ക്കും വീഡിയോകള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. യൂട്യൂബിന്റെ മ്യൂസിക് സ്ട്രീമിങ് സേവനമായ യൂട്യൂബ് മ്യൂസിക് ആപ്പും ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. പാട്ടുകള്‍ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് പുതിയ ആപ്പ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ മ്യൂസിക്, മൂവീസ് തുടങ്ങിയ സര്‍വീസുകള്‍ക്ക് ശേഷമാണ് യൂട്യൂബിന്റെ പുതിയ സേവനം ആരംഭിക്കുന്നത്.

 

Author

Related Articles