സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും- ഇസ്രായേലും; ഇരുരാഷ്ട്രങ്ങളും നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കും
ന്യൂഡല്‍ഹി: ഇന്ത്യയും- ഇസ്റാഈലും തമ്മില്‍ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇരുരാഷ്ട്രങ്ങളും പുതിയ നടപടികളുമായാണ് ഇപ്പോള്‍ കടന്നുപോകുന്നത്.നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനും, കൂടുതല്‍ വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടാനും വേണ്ടിയുള്ള നടപടികളാണ് ഇരു രാഷ്ട്രങ്ങളും ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ പ്രധാനമായും ഓഹരി നിയന്ത്രദാതാക്കള് തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുന്ന കരാറുകളിലാണകും ഇരുരാഷ്ട്രങ്ങളും മുന്നോട്ടുവെക്കുക. അതോടപ്പം കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ ഇസ്രായേലിന് നിക്ഷേപം അനുവദിക്കുന്ന കരാറുകളാകും പ്രധാനമായും ഇന്ത്യ അവസരമൊരുക്കുക. ഇതുവഴി നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നിടുകയും ചെയ്യും.
അടുത്തമാസം ഇസ്റയേല്‍ പ്രധാമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കാനിരിക്കയാണ് സാമ്പത്തിക കരാറുകളില്‍ ശക്തമായ കരാറുകള്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. അതേസമയം പ്രതിരോധ മേഖലയിലും, സാങ്കേതിക മേഖലയിലും, സുരക്ഷാ മേഖലയിലും ഇരുരാജ്യങ്ങളം വിവിധ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന സഹകരണത്തിനാണ് ഇരു രാജ്യങ്ങളും ഇപ്പോള്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. ഇന്ത്യയിലെ പ്രധാന ഓഹരി വിപണി ദാതാവായ സെബിയും , ഇസ്റായേലിലെ അവിവ് സ്റ്റോക്ക് എക്സ്ചേഞ്ചും തമ്മില്‍ കൂടുതല്‍ സഹകരണമാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
കൂടാതെ അന്താരാഷ്ട്ര തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും, വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടാനുമുള്ള നീക്കങ്ങളും ആരംഭിച്ചതായാണ് വിവരം. സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും, വിപണിയില്‍ നിന്ന് നിക്ഷേപകര്‍ക്ക് ഗുണകരമായ പ്രവര്‍ത്തനങ്ങളുമാകും ഇരുരാഷ്ട്രങ്ങളും പ്രധാനമായും നടപ്പിലാക്കുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍