മലേഷ്യയോട് പ്രതികാരം ചെയ്ത് ഇന്ത്യ; ഇന്തോനേഷ്യയ്ക്ക് പത്ത് ലക്ഷം ടണ്‍ പാമോയില്‍ ഇറക്കുമതിക്ക് ലൈസന്‍സ് നല്കി ഇന്ത്യ; കാശ്മീര്‍-പൗരത്വ വിഷയങ്ങളില്‍ ഇന്ത്യയ്ക്കെതിരെ നിലപാടെടുത്തതിന് കിട്ടിയ എട്ടിന്റെ പണി; അനുനയിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നും പഞ്ചസാര കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് മലേഷ്യ
ദില്ലി: ഇന്തോനേഷ്യയില്‍ നിന്ന് ശുദ്ധീകരിച്ച ന്ത്യ ലൈപത്ത് ലക്ഷം ടണ്‍ പാമോയില്‍ ഇറക്കുമതിക്ക് ലൈസന്‍സ് നല്കി. കഴിഞ്ഞ മാസം മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, പാമോയില്‍ ഇറക്കുമതിയില്‍ ഇത്ര വേഗം ഇന്ത്യ തീരുമാനമെടുക്കുമെന്ന് ലോകരാഷ്ട്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.
ജനുവരി എട്ടിനാണ് പാമോയില്‍ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം കൊണ്ടുവന്നത്. ലോകത്ത് ഏറ്റവുമധികം പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്നു ഇന്ത്യ. മലേഷ്യയായിരുന്നു ഇന്ത്യയുടെ പ്രധാന പാമോയില്‍ ദാതാക്കള്‍. എന്നാല്‍, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനും രാജ്യത്ത് പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതിനുമെതിരെയുള്ള മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ പ്രസ്താവന അവര്‍ക്ക് തിരിച്ചടിയായി. ഇതോടെ, ഇന്ത്യയുടെ രോഷം തണുപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി വര്‍ധിപ്പിക്കാന്‍ മലേഷ്യ പദ്ധതിയിടുകയായിരുന്നു.
എന്നാല്‍, മലേഷ്യയില്‍ നിന്നുള്ള കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുകയായിരുന്നു. അതേസമയം ഇന്ത്യയിലെ ഭക്ഷ്യ എണ്ണ സംസ്കരണ കമ്പനികള്‍ പാമോയിലിന്റെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം അവരെ ഞെട്ടിച്ചു. സര്‍ക്കാര്‍ പാമോയില്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കില്ലെന്നാണ് ഇന്ത്യന്‍ കമ്പനികളും കരുതിയിരുന്നത്.
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വിപണിയിലുണ്ടായ ഇടിവ് പാമോയില്‍ വ്യവസായത്തയും കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ നിലവില്‍ സ്ഥിതി മെച്ചപ്പെട്ടുവരുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. സോയാബീന്‍ എണ്ണ ഇറക്കുമതി 24.9 ശതമാനവും സൂര്യകാന്തി എണ്ണ ഇറക്കുമതി 26.8 ശതമാനവുമായി ഉയര്‍ന്നിരുന്നു. 2020 ജനുവരിയില്‍ ഇന്ത്യന്‍ പാം ഓയില്‍ ഇറക്കുമതി (ആര്‍ബിഡി പാം ഓലിന്, ക്രൂഡ് പാം ഓയില്‍, ക്രൂഡ് ഒലൈന്‍, ക്രൂഡ് പാം കേര്‍ണല്‍ ഓയില്‍ എന്നിവ ഉള്‍പ്പെടെ) 594,804 മെട്രിക് ടണ്ണായി കുറഞ്ഞു. ഡിസംബറില്‍ അത് 741,490 മെട്രിക് ടണ്‍ ആയിരുന്നു. 2020 ഫെബ്രുവരിയില്‍ ഏകദേശം 500,000 മെട്രിക് ടണ്‍ വരെ ഇറക്കുമതി കൂടുതല്‍ പിന്നോട്ട് പോകുമെന്ന് കണക്കാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍