എല്‍ഐസി ഐപിഒ; ചൈനീസ് നിക്ഷേപകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയേക്കും
പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയിലേക്ക് ചൈനീസ് നിക്ഷേപകരെ അടുപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. നടപ്പ് സാമ്പത്തിക വര്‍ഷം ഐപിഒയുമായെത്തുന്ന എല്‍ഐസിയില്‍ ചൈനയില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇരുരാജ്യങ്ങളുംതമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ചൈനീസ് മൊബൈല്‍ ആപ്പുകള്‍ പലതും രാജ്യത്ത് നിരോധിച്ചതും അതിന്റെ ഭാഗമായാണ്. രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലും കമ്പനികളിലും ചൈനീസ് നിക്ഷേപംതടയുന്നതിന് ഇതിനകം സര്‍ക്കാര്‍ നടപടികളെടുത്തിരുന്നു.
രാജ്യത്തെ ഏറ്റവുംവലിയ ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിക്കാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ 60ശതമാനം വിപണിവിഹിതവുമുള്ളത്. മൊത്തം ആസ്തിയാകട്ടെ 500 ബില്യണ്‍ ഡോളറിലേറെയുമാണ്. നിലവിലെ നിയമപ്രകാരം വിദേശികള്‍ക്ക് എല്‍ഐസിയില്‍ നിക്ഷേപിക്കാനാവില്ല. അതേസമയം നിയമഭേദഗതിയിലൂടെ വിദേശ നിക്ഷേപകരെക്കൂടി പങ്കാളികളാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐപിഒയുടെ 20ശതമാനംവരെ നിക്ഷേപമാകും ഇവര്‍ക്ക് പരമാവധി അനവദിക്കുക.
നടപ്പ് സാമ്പത്തികവര്‍ഷം എല്‍ഐസിയുടെ 5 മുതല്‍ 10ശതമാനംവരെ ഓഹരികള്‍ വിറ്റഴിച്ച് 90,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒന്നിലധികം ഘട്ടമായിട്ടായിരിക്കും ഓഹരി വില്പനയെന്നറിയുന്നു. നിര്‍ദിഷ്ട ഭേദഗതിയനുസരിച്ച് ആദ്യ അഞ്ചുവര്‍ഷം കമ്പനിയുടെ 75ശതമാനം ഓഹരി കൈവശംവെക്കാനും പിന്നീട് ഇത് 51ശതമാനമായി കുറക്കാനുമാണ് ശ്രമം. ഐപിഒയുടെ 10ശതമാനം പോളിസി ഉടമകള്‍ക്കായി നീക്കിവെക്കാനും പദ്ധതിയുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍