ആഗോള ടെക്ക് ഭീമന്മാര്ക്ക് പുത്തന്‍ നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍; സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് നോട്ടമിടുന്നത് ഗൂഗിളും ആമസോണും അടക്കമുള്ളവയെ
ഡല്‍ഹി: ആഗോള ടെക്ക് ഭീമന്മാര്ക്ക് പുത്തന്‍ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ കണക്കുകള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് വിടുന്ന കമ്പനികള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനാണ് നീക്കം. എന്നാല്‍ ഇത്തരം കമ്പനികള്‍ മിനിമം ലാഭത്തിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് സംബന്ധിച്ച് നികുതി വകുപ്പ് അധികൃതരും ഓര്ഗനൈസേഷന് ഫോര്‍ എക്കണോമിക്ക് കോ-ഓപ്പറേഷന് ആന്‍ഡ് ഡവലപ്പ്മെന്റുമായി (ഒസിഇഡി) ചര്‍ച്ച നടത്തുമെന്നും സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. ആഗോള തലത്തില്‍ വ്യാപിച്ച് കിടക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ വലിയ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന വേളയിലാണ് സര്‍ക്കാരിന്റെ നീക്കം.
കമ്പനികളുടെ പൊതു അഭിപ്രായം തേടാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഒസിഇഡിയിലെ മുഖ്യ അംഗമാണ് ഇന്ത്യയും. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പുത്തന്‍ നിയമങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലാഭത്തില്‍ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
എന്നാല്‍ ഇത് ലാഭമായി കമ്പനി കണക്കാക്കുകയും വേണം എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത്തരത്തില്‍ നികുതി ഏര്‍പ്പെടുത്തുമ്പോള്‍ ടെക്ക് ഭീമന്മാരായ ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക് എന്നിവയെയാണ് സര്‍ക്കാര്‍ മുഖ്യമായും ലക്ഷ്യമിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍