News

ചൈനയില്‍ നിന്ന് ഊര്‍ജ്ജ ഉപകരണങ്ങളും ഇന്ത്യയ്ക്ക് വേണ്ട; നിലപാട് കടുപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഊര്‍ജ്ജ ഉപകരണങ്ങളും ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചൈനയ്‌ക്കെതിരെ വാണിജ്യ-വ്യാപാര രംഗത്ത് കടുത്ത നിയന്ത്രണം ഇന്ത്യ തുടരുകയാണ്.

പരിശോധന നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടെന്നുമാണ് തീരുമാനിച്ചതെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്‍കെ സിങ് പറഞ്ഞു. അതേസമയം ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍ വില്‍ക്കുന്നതിന് വിലക്കില്ല.

ഇന്ത്യ 71000 കോടിയുടെ ഊര്‍ജ്ജ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 21000 കോടിയും ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചത്. ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നുണ്ടെന്നും അതുകൊണ്ട് ഇനി ചൈന അടക്കമുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടെന്നുമാണ് തീരുമാനം.

Author

Related Articles