ഇറാന് എണ്ണയ്ക്കുള്ള അമേരിക്കന്‍ സമ്മര്‍ദ്ദം; എണ്ണ വില അന്താരാഷ്ട്ര തലത്തില്‍ വര്‍ധിക്കുന്നു
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന ഉത്തരവ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. അതേസമയം അമേരിക്കയുടെ ഉത്തരവ് ഇന്ത്യയെ ബാധിക്കില്ലെന്നാണ് സൂചന. സൗദി അറേബ്യ, സൗദി അറേബ്യ അടക്കമുള്ള എണ്ണ ഉത്പാദന രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്ക് എണ്ണ ലഭ്യമാക്കുമെന്ന ഉറപ്പാണ് അമേരിക്ക നല്‍കിയിട്ടുള്ളത്.
അതേസമയം ഇറാനെതിരെ അമേരിക്ക നടത്തുന്ന ഉപരോധം ലോക എണ്ണ വ്യാപാരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് മൂലം എണ്ണ വില അന്താരാഷ്ട്ര തലത്തില്‍ ഉയരുകയും ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പറയപ്പെടുന്നു. ഇത് മൂലം ബ്രെന്റ് ക്രൂഡ് ഓയില്‍ വില 74.31 ഡോളറായാണ് ഉയര്‍ന്നത്. ആറു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
2019 ല്‍ തന്നെ 44 ശതമാനം വില വര്‍ധിച്ചുവെന്നാണ് സാമ്പത്തിക വിദഗ്െധരുടെ അഭിപ്രായം. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കനുവദിച്ച ഇളവ് അമേരിക്ക എടുത്തുകളഞ്ഞ സ്ഥിതിക്കാണ് എണ്ണ വില ഉയരുന്നതിന് കാരണമായത്. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ വില നിയന്ത്രിക്കാന്‍ അമേരിക്ക ശക്തമായ ഇടപെടല്‍ നടത്തിയെന്നാണ് വിവരം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍