സാമ്പത്തിക ക്രമക്കേട്: ചൈനീസ് കമ്പനികള്‍ കേന്ദ്രത്തിന്റെ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചൈനീസ് ആസ്ഥാനമായുള്ള ഇസഡ്ടിഇ, വിവോ മൊബൈല്‍ കമ്യൂണിക്കേഷന്‍ എന്നീ കമ്പനികള്‍ കേന്ദ്ര നിരീക്ഷണത്തില്‍. മറ്റൊരു കമ്പനിയായ ഷവോമിയുടെ 5551.27 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ മാസം കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ്, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചൈനീസ് കമ്പനികള്‍ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാകുന്നത്.
കമ്പനികളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം പരിശോധിക്കും. ഉടമസ്ഥതയിലും സാമ്പത്തിക കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി വിവോയില്നിന്നും കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രം രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇസഡ്.ടി.ഇയുടെ രേഖകളും അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി.
ഗല്‍വാന്‍ സംഘര്‍ഷത്തിനും ചൈനീസ് കടന്നുകയത്തിനും പിന്നാലെ 2020 മുതല്‍ കൂടുതല്‍ ചൈനീസ് കമ്പനികളെ കേന്ദ്രം നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടിക് ടോക്ക് ഉള്‍പ്പെടെ 200ലധികം ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് കേന്ദ്രം നേരത്തെ നിരോധിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍