News

പഞ്ചസാര ഉത്പാദനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാര ഉത്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായതായി ഇന്‍ഡസ്ട്രി ബോഡി ഐഎസ്എംഎ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ 32.11 മില്യണ്‍ ടണ്‍ പഞ്ചസാര ഉത്പാദിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഏഴ്മാസം കൊണ്ട് പഞ്ചസാര ഉത്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. ഇതോടെ 2018-2019 സാമ്പത്തിക വര്‍ഷം ഉത്പാദിപ്പിച്ച പഞ്ചസാര ആകെ 33 മില്യണ്‍ ടണ്ണായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പഞ്ചസാര ഉത്പാദനം 32.5 മില്യണ്‍ ടണ്‍ എന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം പഞ്ചസാര ഉത്പാദനത്തില്‍ രണ്ടാമത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ആഭ്യന്തര ആവശ്യങ്ങള്‍ക്കായി ഇന്ത്യ 26 മില്യണ്‍ ടണ്‍ പഞ്ചസാരയാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. 

അതേസമയം  ഇന്ത്യന്‍ മില്‍സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം (ഐഎസ്എംഎ) 32.11 മില്യണ്‍ ടണ്‍ പഞ്ചസാര 2018 ഒക്ടോബര്‍ മുതല്‍ 2019 ഏപ്രില്‍ വരെ ഉത്പാദിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലബൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ പഞ്ചസാര ഉത്പാദനത്തില്‍ ഏറ്റവും മുന്‍പിലുള്ളത് മൂന്ന് സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം പഞ്ചസാര ഉത്പാദിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ് 11.26 മില്യണ്‍ ടണ്‍ പഞ്ചസാരയും, മഹാരാഷ്ട്ര 10.7 മില്യണ്‍ ടണ്‍പഞ്ചസാരയും, കര്‍ണാടക 4.32 മില്യണ്‍ പഞ്ചസാരയുമാണ് ഉത്പാദനം നടത്തുന്നത്. 

രാജ്യത്ത് പഞ്ചസാര ഉത്പാദനത്തില്‍ വളര്‍ച്ചയുണ്ടാകുന്നതിന് കാരണം മില്ലുകളുടെ പ്രവര്‍ത്തനത്തിലുണ്ടായ വികസനം തന്നെയാണ്. 2018ല്‍ മാത്രം 100 മില്ലുകളാണ് രാജ്യത്ത് ആരംഭിച്ചത്.

 

Author

Related Articles