ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ വായ്പാ വളര്‍ച്ച നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ഇന്ത്യ റേറ്റിംഗ്സ്
മുംബൈ: ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ വായ്പാ വളര്‍ച്ച നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷം 8.9 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച്. ചില്ലറ വായ്പാ ആവശ്യകതയിലുണ്ടായ ഉണര്‍വ്, അടിസ്ഥാന സൗകര്യ മേഖല അടക്കമുളള രംഗങ്ങളിലെ കേന്ദ്ര സര്‍ക്കാരിന്റെ ഉയര്‍ന്ന ചെലവിടല്‍, ആദ്യ പാദത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടായ വര്‍ധന എന്നിവയാണ് നിരക്കില്‍ മാറ്റമില്ലാതെ നിലനിര്‍ത്താനുളള കാരണങ്ങളായി ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്.
2022 സാമ്പത്തിക വര്‍ഷം മൊത്തം നിഷ്ക്രിയ ആസ്തികള്‍ (ജിഎന്‍പിഎ) 8.6 ശതമാനമാണെന്നും സമ്മര്‍ദ്ദ ആസ്തികള്‍ 10.3 ശതമാനമാണെന്നും ബാങ്കുകള്‍ക്കുള്ള പ്രൊവിഷനിംഗ് ചെലവ് നേരത്തെ കണക്കാക്കിയ 1.5 ശതമാനത്തില്‍ നിന്ന് 1.9 ശതമാനമായി ഉയരുമെന്നും റേറ്റിംഗ് ഏജന്‍സി അറിയിച്ചു.
2022 സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ ബാങ്കിംഗ് മേഖലയെക്കുറിച്ച് ഒരു 'സ്ഥിരതയുള്ള' കാഴ്ചപ്പാട് ഏജന്‍സി നിലനിര്‍ത്തി. മൂലധനം സമാഹരിക്കുന്നതിലൂടെ ബാങ്കുകള്‍ അവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും ഇന്ത്യ റേറ്റിംഗ് വ്യക്തമാക്കുന്നു. എന്നാല്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍ (എസ്എഫ്ബി), ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍, പുതിയ കാല ബാങ്കുകള്‍ എന്നിവരില്‍ നിന്നുള്ള മത്സരം നേരിടുന്നതിനാല്‍ പഴയകാല സ്വകാര്യ ബാങ്കുകള്‍ സേവനങ്ങളിലും സാങ്കേതിക രംഗത്തും കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍