News

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്; നെഗറ്റീവ് 11.8 ശതമാനമായി പരിഷ്‌കരിച്ചു

ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് ചൊവ്വാഴ്ച രാജ്യത്തെ 2021 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് (-) 11.8 ശതമാനമായി പുതുക്കി. (-) 5.3 ശതമാനത്തില്‍ നിന്നാണ് (-) 11.8 ശതമാനമായി പരിഷ്‌കരിച്ചത്. അതേസമയം, 2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 9.9 ശതമാനമായി ഉയരുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു. ഇന്ത്യ റേറ്റിംഗിന്റെ 2021 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജിഡിപി വളര്‍ച്ചയായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സി ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.
 
മുന്‍ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്ക് 5.2 ശതമാനം നെഗറ്റീവ് ആയിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ 23.9 ശതമാനം വളര്‍ച്ചയാണ് 1998 മുതലുള്ള ത്രൈമാസ ജിഡിപി ഡാറ്റാ സീരീസിലെ ഏറ്റവും വലിയ ഇടിവ്. 2021 സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക നഷ്ടം 18.44 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. റീട്ടെയില്‍, മൊത്ത നാണയപ്പെരുപ്പം യഥാക്രമം 5.1 ശതമാനവും നെഗറ്റീവ് 1.7 ശതമാനവും വരുമെന്ന് ഏജന്‍സി പറയുന്നു.

News Desk
Author

Related Articles