News

മുത്തൂറ്റ് മിനി കടപ്പത്രങ്ങള്‍ക്കും ലോണുകള്‍ക്കും ഉയര്‍ന്ന റേറ്റിങ്

കൊച്ചി: മുത്തൂറ്റ് മിനി കടപ്പത്രങ്ങള്‍ക്കും ലോണുകള്‍ക്കും ഉയര്‍ന്ന റേറ്റിങ്. കെയര്‍ റേറ്റിങ്ങിനു പിന്നാലെ മുന്‍നിര റേറ്റിങ് ഏജന്‍സിയായ ഇന്ത്യാ റേറ്റിങ്‌സ് ആന്റ് റിസര്‍ച്ചും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ കടപ്പത്രങ്ങളുടെയും, ബാങ്ക് വായ്പകളുടെയും റേറ്റിംഗ് ഉയര്‍ത്തി. ട്രിപ്പ്ള്‍ ബി പ്ലസ് സ്റ്റേബ്ളായി ആണ് റേറ്റിങ് ഉയര്‍ത്തിയത്. കെയര്‍ റേറ്റിങ് ട്രിപ്പ്ള്‍ ബി സ്റ്റേബിളില്‍ നിന്നും ട്രിപ്പ്ള്‍ പ്ലസ് സ്റ്റേബിള്‍ ആയി ഈയിടെ റേറ്റിങ്ങ് ഉയര്‍ത്തിയിരുന്നു.

മതിയായ പണലഭ്യതയും മൂലധന പിന്‍ബലവും സ്വര്‍ണ പണയ രംഗത്തെ ദീര്‍ഘകാല പ്രവര്‍ത്തന പരിചയവുമാണ് പ്രതികൂല സാഹചര്യത്തിലും റേറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചത്.കോവിഡ് പ്രതിസന്ധിയിലും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടു തവണ റേറ്റിങ് ഉയര്‍ത്താനായത് കമ്പനിയുടെ നേട്ടമാണ്. മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറയുന്നു.

ഇന്ത്യയിലെ വായ്പാ വിപണിയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളില്‍ ഒന്നാണ് ഇന്ത്യാ റേറ്റിങ്സ് ആന്റ് റിസര്‍ച്ച്. മുത്തൂറ്റ് ഫിനാന്‍സിയേഴ്‌സിന്റെ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യൂ ആഗസ്റ്റ് 18ന് ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്‍പതിന് ഇത് സമാപിക്കും. 1000 രൂപ മുഖവിലയിലാണ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നത്. 125 കോടി രൂപയടേതാണ് കടപ്പത്ര വില്‍പ്പനയെങ്കിലും, മൊത്തം 250 കോടി രൂപ വരെ സമാഹരിക്കാം. 8.75 ശതമാനം മുതല്‍ 10 ശതമാനം വരെയാണ്കൂപ്പണ്‍ നിരക്കുകള്‍.

Author

Related Articles