News

രാജ്യത്തെ ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാട് പരിഷ്‌കരിച്ച് ഇന്ത്യ റേറ്റിംഗ്‌സ്

ന്യൂഡല്‍ഹി: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്തത്തിലുള്ള ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇന്ത്യ റേറ്റിംഗ്‌സ് & റിസര്‍ച്ച് പരിഷ്‌കരിച്ചു. നെഗറ്റിവില്‍ നിന്ന് സുസ്ഥിരം എന്ന നിലയിലേക്ക് വീക്ഷണം മാറ്റിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നു. എങ്കിലും റീട്ടെയില്‍ വായ്പാ വിഭാഗത്തില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം വളരുന്നതായും ഇന്ത്യാ റേറ്റിംഗ്‌സ് വിലയിരുത്തുന്നു.

പൊതുമേഖലാ ബാങ്കുകളെ കാഴ്ചപ്പാട് നെഗറ്റീവില്‍ നിന്ന് സുസ്ഥിരമാക്കുകയും സ്വകാര്യ ബാങ്കുകളെ സംബന്ധിച്ച കാഴ്ചപ്പാട് സുസ്ഥിരം എന്ന നിലയില്‍ തുടരുകയും ചെയ്യുന്നു. മൊത്തത്തിലുള്ള സമ്മര്‍ദ്ദമുള്ള ആസ്തികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം വര്‍ധിക്കുമെന്ന് കണക്കാക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ റീട്ടെയില്‍ വിഭാഗത്തില്‍ 1.7 മടങ്ങ് വര്‍ധന ഇക്കാര്യത്തില്‍ രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.   

നടപ്പു സാമ്പത്തിക വര്‍ഷത്തെ വായ്പാ വളര്‍ച്ചാ നിഗമനം 6.9 ശതമാനമായി ഉയര്‍ത്തി. മുന്‍ നിഗമനത്തില്‍ ഇത് 1.8 ശതമാനം ആയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 8.9 ശതമാനം വായ്പാ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

Author

Related Articles