News

ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇന്ത്യ കരുത്തേകും; 2026ഓടെ ആഗോള ജിഡിപിയുടെ 15 ശതമാനവും ഇന്ത്യയില്‍ നിന്നും

ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാര നടപടികള്‍ കരുത്തായേക്കുമെന്ന് റിപ്പോര്‍ട്ട്. 2026 ആകുമ്പോഴേയേ്ക്കും മൊത്തം ജിഡിപിയുടെ 15 ശതമാനവും ഇന്ത്യയില്‍ നിന്നായിരിക്കുമെന്നാണ് യുബിഎസ് സെക്യൂരിറ്റീസിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ തന്‍വി ഗുപ്ത ജെയിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഉദ്പാദന ചിലവ് ഇന്ത്യയിലാണെങ്കിലും ഇത്പാദനത്തിന് അനുകൂലമായ ഘടകങ്ങള്‍ ചൈനയിലാണ്. എന്നാല്‍ വരുംനാളുകളില്‍ ഇന്ത്യയും വിയറ്റ്‌നാമും ഇക്കാര്യത്തിലും ചൈനയെ മറികടക്കും. രാജ്യത്തിന്റെ പ്രധാന പരിഷ്‌കാരങ്ങളായ സ്വകാര്യവത്ക്കരണം, തൊഴില്‍നിയമ ഭേദഗതി, വിദേശ നിക്ഷേപം തുടങ്ങിയവയെല്ലാം ചേര്‍ന്നാണ് ആഗോള സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്താകുവാന്‍ സഹായിക്കുക.

ഉത്പാദന ക്ഷമതയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചയും ചേര്‍ന്ന് വേണം ഇതിനെ ത്വരിതപ്പെടുത്തുവാന്‍. ഇതുവഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോള ജിഡിപി വളര്‍ച്ചയിലേക്ക് ഇന്ത്യയുടെ സംഭാവന 15 ശതമാനമായി മാറുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വലിയ പ്രാദേശിക വിപണന സാധ്യതകള്‍, കുറഞ്ഞ തൊഴില്‍ ചെലവ്, മാക്രോ ഇക്കണോമിക് സ്ഥിരത, നിലവിലുള്ള പരിഷ്‌കരണ വേഗത ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷ എന്നിവയെല്ലാം ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

നിലവിലുള്ള പൂജ്യത്തില്‍ നിന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ശേഷി മൊത്തം ആഗോള വിതരണ ശൃംഖലയുടെ 20-30 ശതമാനത്തിലെത്തണം. ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ഉദ്പാദനം ഉയരുന്നതും ആഗോള ഇലക്ട്രിക് കാര്‍ രംഗത്തെ ഭീമനായ ടെസ്ലയുടെ മോഡല്‍ 3 കാറിന്റെ ഉദ്പാദനം ഇന്ത്യയിലേക്ക് വരുന്നതും പ്രാദേശിക നിര്‍മ്മാണം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതും രാജ്യത്തിനറെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Author

Related Articles