News

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന മുന്നറിയിപ്പുമായി ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2019 ല്‍ കുറയുമെന്ന് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 7.2 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല 2019 ല്‍ സാമ്പത്തിക തളര്‍ച്ച ഉണ്ടാകാന്‍ പോകുന്നത്. വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെയും സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് എഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആഗോള രാഷ്ട്രീയ പ്രതിസന്ധിയാണിത് കാരണമെന്നാണ് റിപ്പോര്‍ട്ടിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം 2017 ല്‍ 7 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നായിരുന്നു ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് പ്രവചനം നടത്തിയിരുന്നത്. എണ്ണ വില വര്‍ധിക്കുന്നതും പ്രധാന കാരണായി ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ബ്രെക്‌സിറ്റ് മൂലമുള്ള സമ്മര്‍ദ്ദങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളെ ഗുരുതരമായി ബാധിച്ചേക്കും. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. എണ്ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടവുമെല്ലാം എഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് കുറയുന്നതിന് കാരണമാകും. ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് തയ്യാറാക്കിയ ഔട്ട്‌ലുക്ക് എന്ന പേരില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

 

 

Author

Related Articles