കഴിഞ്ഞ വര്‍ഷം ആകെ വിറ്റഴിച്ചത് 204 മില്യണ്‍ വൈഫൈ ഡിവൈസുകള്‍; വൈഫൈ ഡിവൈസ് വിപണിയില്‍ ഈ വര്‍ഷം കൂടുതല്‍ വളര്‍ച്ച നേടും
ന്യഡല്‍ഹി: 2018 ല്‍ രജ്യത്ത് ആകെ വിറ്റഴിച്ച വൈഫൈ ഡിവൈസുകളുടെ കണക്കുകള്‍ പുറത്തുവിട്ടു. രാജ്യത്താകെ 2018 ല്‍ 204.5 മില്യണ്‍ വൈഫൈ ഡിവൈസുകള്‍ വിവധ കമ്പനികള്‍ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 90 ശതമാനത്തിലേറെ മൊബൈല്‍ മൊബൈല്‍ വൈഫൈ ഡിവൈസുകളാെണ് രാജ്യത്ത് വിറ്റഴിച്ചതെന്നാണ് ടെക് ARC റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്റര്‍നെറ്റിന്റെ ആവശ്യകത രാജ്യത്ത് വര്‍ധിച്ചത് മൂലമാണ് കൂടുതല്‍ വൈഫൈ ഡിവൈസുകള്‍ വിപണി രംഗത്ത് നിന്ന് വിറ്റഴിക്കപ്പെടുന്നത്.
അതേസമയം രാജ്യത്ത് നടപ്പുവര്‍ഷം വൈഫൈ ഡിവൈസ് വിപണി രംഗത്ത് കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എട്ട് ശതമാനം വര്‍ധനവോടെ വൈഫൈ ഡിവൈസുകളുടെ വില്‍പ്പന 221 മില്യണ്‍ യൂണിറ്റിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. വൈഫൈ വിപണിയില്‍ കൂടുതല്‍ വളര്‍ച്ച നേടാന്‍ സാധ്യമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. രാജ്യത്താകെ കണ്‍സ്യൂമര്‍ വൈ ഫൈ ഡിവൈസുകളുടെ എണ്ണം 600 മില്യണ്‍ വരും. കമ്മ്യൂണിക്കേഷന്‍ മേഖലകളിലേക്കും, വിനോദ മേഖലകളിലേക്കും വേണ്ടിയാണ് കണ്‍സ്യൂമര്‍ വൈഫൈ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍