വിദേശ നിക്ഷേപത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ; നിക്ഷേപമായി എത്തിയത് 1.09 ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി: സ്വകാര്യ കമ്പനിയിലെ വിദേശ നിക്ഷേപത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ. സ്വകാര്യ കമ്പനികളുടെ സോവറിന്‍ വെല്‍ത്ത് നിക്ഷേപമാണ് രാജ്യത്തെ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിച്ചത്. ഇത് രാജ്യത്തെ സമ്പത് വ്യവസ്ഥയ്ക്ക് നേരിയ ആശ്വാസം പകരുമെന്നാണ് കണക്കുകൂട്ടല്‍.
2020ല്‍ 1.48 ബില്യണ്‍ ഡോളറാണ് (1.09 ലക്ഷം കോടി രൂപ) വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ കമ്പനികളില്‍ നിക്ഷേപിച്ചത്. ഈ കാലയളവില്‍ ചൈനയിലെത്തിയ വിദേശ നിക്ഷേപത്തിന്റെ മൂന്നിരട്ടിയാണ് ഇത്. 2019 മുതലാണ് രാജ്യത്തെ വിദേശ നിക്ഷേപത്തിന്റെ അളവില്‍ വര്‍ദ്ധനയുണ്ടാകുന്നത്.
2020ല്‍ പശ്ചിമേഷ്യന്‍ സോവറില്‍ വെല്‍ത്ത് ഫണ്ടുകളായ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് ഓഫ് ദുബായ്, ഖത്തര്‍ ന്വസ്റ്റുമെന്റ് അതോറിറ്റി എന്നിവയില്‍ നിന്നു മാത്രം രാജ്യത്തെ സ്വകാര്യ കമ്പനികളിലേക്കെത്തിയ വിദേശ നിക്ഷേപം 7.83 ബില്യണ്‍ ഡോളറാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എസ്.ഡബ്ലു.എഫ്. ആണ് 400 ലേറെ വിദേശ സ്ഥാപനങ്ങളുടെ ഡാറ്റ വിശകലനത്തിലൂടെ ഈവിവരം പുറത്തുവിട്ടത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍