News

ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2019-2020 സാമ്പത്തിക വര്‍ഷം 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡീസിന്റെ പഠന റിപ്പോര്‍ട്ട്. മറ്റ് എഷ്യന്‍ രാജ്യങ്ങളെ പോലെ ആഗോള മാന്ദ്യം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കില്ലെന്ന് പഠനത്തില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നു. ഉത്പാദന രംഗത്ത് ഇന്ത്യ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നും മൂഡീസ് പറയുന്നു.

2019 സാമ്പത്തിക വര്‍ഷം ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. അതേസമയം മുന്‍ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.2 ശതമാനമായിരുന്നു. 

മധ്യവര്‍ഗത്തെയും കാര്‍ഷിക മേഖലയെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതികള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുന്നുുവെന്നാണ് മൂഡീസ് വിലയിരുത്തുന്നത്. കര്‍ഷകര്‍ക്ക് നേരിട്ട് സഹായം ലഭിക്കുന്ന പദ്ധതികളാണ് വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. 0.45 ശതമാനത്തോളം ഈ മേഖലയില്‍ നിന്ന് വളര്‍ച്ച ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. 

റിസര്‍വ്വ് ബാങ്കിന്റെ സാമ്പത്തിക നയങ്ങളില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ വളര്‍ച്ചയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കും. പണപ്പെരുപ്പം കുറയുന്ന സാഹചര്യവും നിലവിലുണ്ട്. 2019 മാര്‍ച്ചോടെ അനുപാതം 10.3 ശതമാനത്തിലേക്ക് എത്തുമെന്നാണ് റിസര്‍വ് ബാങ്കിന്റെ  പ്രതീക്ഷ. അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ച മൂഡിസ് റിപ്പോര്‍ട്ടിലൂടെ എടുത്തു പറയുന്ന പ്രധാന കാര്യമാണ്. 

 

Author

Related Articles