സായുധ സേനയുടെ ആധുനീകരണത്തിനായി 130 ബില്യണ്‍ യുഎസ് ഡോളര്‍ മുടക്കാന്‍ സര്‍ക്കാര്‍; ഏഴ് വര്‍ഷത്തിനകം സേനയുടെ പോരാട്ട ശേഷി ഇരട്ടിയാക്കുമെന്നും അറിയിപ്പ്
ഡല്‍ഹി: രാജ്യം പല വിധത്തിലുള്ള സുരക്ഷാ ഭീഷണി നേരിടുന്ന വേളയിലാണ് 130 ബില്യണ്‍ യുഎസ് ഡോളര്‍ മുടക്കി രാജ്യത്തെ സായുധ സേന ആധുനീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. വരുന്ന അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനകം സേനയുടെ പോരാട്ട ശേഷി ഇരട്ടിയാക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
അത്യാധുനിക ആയുധങ്ങള്‍, മിസൈലുകള്‍, ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍, മുങ്ങിക്കപ്പലുകള്‍, യുദ്ധക്കപ്പലുകള്‍ എന്നിവയടക്കം വരും വര്‍ഷങ്ങളില്‍ വാങ്ങുമെന്നും കരസേന, നാവിക സേന, വ്യോമ സേന എന്നിവയ്ക്ക് പ്രത്യേകമായിട്ടായിരിക്കും ഇവ വാങ്ങുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
110 മള്‍ട്ടിറോള്‍ ഫൈറ്റര്‍ വിമാനം വ്യോമസേനയ്ക്കായി വാങ്ങാനും നീക്കമുണ്ട്. തങ്ങളുടെ വ്യോമ-നാവിക സേനകളെ ആധുനിക വത്കരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ചൈന അടുത്തിടെ വ്യക്തമാാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കരസേനയുടേയും നാവിക സേനയുടേയും കൂടുതല്‍ വികസനത്തിന് ഇന്ത്യയും മുന്‍കൈ എടുക്കുന്നത്.
200 യുദ്ധക്കപ്പലുകള്‍ നാവിക സേനയ്ക്കായി വാങ്ങാന്‍ ഇതിനോടകം തീരുമാനമായിട്ടുണ്ട്. മാത്രമല്ല 500 യുദ്ധവിമാനങ്ങളും 24 മുങ്ങിക്കപ്പലുകളും വരുന്ന നാലു വര്‍ഷത്തിനകം വാങ്ങും. നിലവില്‍ 132 കപ്പലുകള്‍, 220 വിമാനങ്ങള്‍, 15 മുങ്ങിക്കപ്പലുകള്‍ എന്നിവയാണ് നാവിക സേനയ്ക്കുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍