News

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ച; സിഇഒ ഫോറം ഫെബ്രുവരി 14 ന് നടക്കും

ഫെബ്രുവരി പതിനാലിന് നടക്കുന്ന യുഎസ്- ഇന്ത്യ വ്യാപാര ചര്‍ച്ചയില്‍ ഇ കൊമോഴ്‌സിലെ പുതിയ എഫ്ഡിഐ നയങ്ങളും, ഐടി ആന്റ് ഇലക്ട്രോണിക് സാധനങ്ങളുടെ ഇറക്കുമതി, യുഎസ് പെനല്‍ ഡ്യൂട്ടീസ് എന്നിവയായിരിക്കും മുഖ്യമായ അജണ്ടകള്‍.  യുഎസ് ഇന്ത്യ കൊമേര്‍ഷ്യല്‍ ഡയലോഗില്‍ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. 

ഇരുരാജ്യങ്ങളിലെയും ഉന്നത സിഇഒമാര്‍ ഫെബ്രുവരി 14-ന് ഇന്ത്യാ-യുഎസ് സിഇഒ ഫോറത്തില്‍ ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകളെക്കുറിച്ച് സംസാരിക്കും. എം.എസ്.എംഇ, ഐസിടി, ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്‌സ്, ഊര്‍ജ്ജം, പരിസ്ഥിതി, ധനകാര്യം, ആരോഗ്യരംഗം, ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്രതിരോധം, എയറോസ്‌പേസ്, മാധ്യമവും വിനോദം തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യാ-യുഎസ് സി.ഇ.ഒ ഫോറം ശ്രദ്ധിക്കും. 

എടിസിന്റെ ജെയിംസ് ടെയ്‌സ്‌ലെറ്റ്, ടാറ്റാസണ്‍സ് എന്‍ ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെടുന്ന രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത സിഇഒമാരും ഫെബ്രുവരി 14 ന് ഒരേസമയം നടക്കുന്ന ഇന്ത്യ-യുഎസ് സിഇഒ ഫോറത്തില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കും.

 

Author

Related Articles