News

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും; ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷകള്‍ പൂവണിയും

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് സൂചന. യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള പ്രസ്താവന ഇറക്കിയത്. ഡല്‍ഹിയില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിലാണ് വില്‍ബര്‍ റോസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സൗഹൃദം കൂടുതല്‍ മെച്ചപ്പെടുമെന്നും ഗുണകരമാകുമെന്നും വില്‍ബര്‍ റോസ് അഭിപ്രായപ്പെട്ടു. 

അതേസമയം കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് ആരംഭിച്ചിട്ടുള്ളത്. യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മറ്റുകയെന്ന പ്രധാനമന്ത്രിയുടെ ന്യൂയോര്‍ക്ക് പ്രസംഗത്തിന് ശക്തമായ പിന്തുണ നല്‍കിയിരിക്കുകയാണ് ആഗോള തലത്തിലെ പ്രമുഖ കമ്പനി മേധാവികള്‍. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യസ്ഥയാക്കി മാറ്റു കയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള മോദിയുടെ ആശയങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ് യുഎസ് ഇന്‍ക്. അമേരിക്കയിലെ 42 കമ്പനി മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയും നടത്തിയിട്ടുണ്ട്. 

രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കുക, തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുക എന്നീ സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടൊണ് പ്രധാനമന്ത്രി വിവിധ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമെത്തിക്കാന്‍ യുഎസ് കമ്പനികള്‍ക്ക് ക്ഷണവും നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ നിക്ഷേപത്തിന് തടസ്സമുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും പ്രധാനമന്ത്രി യുഎസ് കമ്പനികള്‍ക്ക് ഉറപ്പുനല്‍കി. 

യുഎസിലെ എണ്ണ, പ്രകൃതി വാതകം തുടങ്ങിയ കമ്പനികളുമായ് പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയും നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ കമ്പനി മേധാവികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അന്താരാഷ്ട്ര കമ്പനി മേധാവികളുമായി മോദി ഇതിനകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള മാന്ദ്യം മൂലം നിക്ഷേപകര്‍ പിന്നോട്ടുപോകാനുള്ള പ്രവണതയും നിലനില്‍ക്കുന്നുണ്ട്. 

Author

Related Articles