ഇന്ത്യയില്‍ വൈദ്യുതി ആവശ്യം കുത്തനെ ഇടിയും; 7 - 17 ശതമാനം വരെ കുറയാന്‍ സാധ്യത
കോവിഡ്-19 കാരണം 2025 വരെ ഇന്ത്യയില്‍ വൈദ്യുതി ഡിമാന്റ് 7 ശതമാനം മുതല്‍ 17 ശതമാനം വരെ കുറയുമെന്ന് റിപ്പോര്‍ട്ട്. ടാറ്റാ ഊര്‍ജ ഗവേഷണ സ്ഥാപനമായ ദി എനര്‍ജി ആന്‍ഡ് റിസര്‍ച്ച് ഇന്സ്റ്റിറ്റ്യൂട്ടിന്റ് (ടിഇആര്‍ഐ) നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോര്‍ട്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യുന്ന ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലും 5 മുതല്‍ 15 ശതമാനം വരെ ഡിമാന്‍ഡ് കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, കോവിഡ് പശ്ചാത്തലത്തിലെ ലോക്ക്ഡൗണിന്റെ ആഘാതത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും വൈദ്യുതി ഡിമാന്റ് ഭാവിയില്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര വൈദ്യുതി മന്ത്രി ആര് കെ സിംഗ് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് നിരവധി വ്യവസായ സ്ഥാപങ്ങളും സംരംഭങ്ങളും കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
വൈദ്യതി ഡിമാന്‍ഡിലുള്ള ഇടിവ് തുടരുകയാണെങ്കില്‍ വൈദ്യതി വിതരണ കമ്പനികള്‍, പോളിസി മെയ്ക്കേഴ്സ്, ഡവലപ്പര്‍മാര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ ഭാവിയില്‍ കരുതിയിരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഭാവിയില്‍ ഈ പഠന റിപ്പോര്‍ട്ടില്‍ ഒരു പുനരവലോകനത്തിന്റെ സാധ്യത നിരകാരിക്കുന്നില്ലെന്നും ദി എനര്‍ജി ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ പോലെ തന്നെ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ അമിത വൈദ്യുതി നിരക്കാണ് മുംബൈ ഉള്‍പ്പെടെയുള്ള പല നഗരങ്ങളിലും ജനങ്ങള്‍ക്കുമേല്‍ ചുമത്തിയത്. പലയിടങ്ങളിലും സാധാരണ വരുന്ന ബില്‍ തുകയുടെ നാലും അഞ്ചും ഇരട്ടി ബില്‍ തുക വന്നതോടെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മുംബൈയില്‍ ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ വന്നവര്‍ക്ക് തവണകളായി അടയ്ക്കുന്നതിനുള്ള ഒരു ഇഎംഐ ഓപ്ഷന് അദാനി ഗ്രൂപ്പ് അവതരിപ്പിച്ചിരുന്നു. ഇതിലൂടെ സാധാരണക്കാരന് സാവധാനം ബില്‍ തുക അടച്ചു തീര്‍ക്കാന്‍ കഴിയും.
മാത്രമല്ല ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതുവരെ കുടിശ്ശിക അടയ്ക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന് വിച്ഛേദിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. മുംബൈയില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ അമിത വൈദ്യുതി ബില്ലുകള്‍ വന്നെന്ന് നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ലോക്ക്ഡൗണായതിനാല്‍ ജനങ്ങള്‍ കൂടുതല്‍ സമയം വീടുകളില്‍ ചിലവഴിക്കുന്നതിനാലും ചിലര്‍ വീടുകളില്‍ തന്നെ ഇരുന്ന് ജോലി ചെയുന്നതിനാലുമാണ് വൈദ്യതി ബില്ല് വര്‍ധിച്ചതെന്നാണ് കമ്പനികള്‍ അഭിപ്രായപ്പെടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍