News

'ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാന്‍ സാധ്യമാവുക യുപിയിലൂടെ'; ഒരു ട്രില്യണ്‍ ഡോളറിന്റെ വികസനത്തിന് സംസ്ഥാനം വലിയ സംഭവാന നല്‍കുമെന്നും അമിത് ഷാ; പുരോഗമിക്കുന്നത് 65,000 കോടിയുടെ വ്യാവസായിക പദ്ധതികള്‍

ലഖ്‌നൗ: രണ്ടാം മോദി സര്‍ക്കാര്‍ ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഉയര്‍ത്തുമെന്ന ആഹ്വാനം നടത്തിയിരിക്കുന്നതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയത്. സര്‍ക്കാരിന്റെ ലക്ഷം ഉത്തര്‍പ്രദേശിലൂടെയാകും സാധ്യമാവുക എന്നും തങ്ങളുടെ ലക്ഷ്യത്തെ സാധ്യമാക്കും വിധം ഒരു ലക്ഷം ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഉയര്‍ന്ന് സംസ്ഥാനം മുഖ്യ പങ്ക് വഹിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

യുപിയില്‍ നടപ്പിലാക്കുന്ന 65000 കോടി രൂപയുടെ വ്യാവസായിക പദ്ധതികളുടെ രണ്ടാം ഘട്ട തറക്കല്ലിടീല്‍ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2018ലാണ് ഈ പദ്ധതികളുടെ ആദ്യ ഘട്ടത്തിന് തറക്കല്ലിട്ടത്. ഇതു വഴി 250 പദ്ധതികള്‍ക്ക് തറക്കല്ലിട്ടിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നത് വഴി യുപിയിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടു വരികയും ലോകത്തെ ഏറ്റവും വലിയ മൂന്ന് സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുന്നതില്‍ യുപിയ്ക്ക് മുഖ് പങ്ക് സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. പ്രധാനമന്ത്രിയും ഇത് തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ഷാ കൂട്ടിച്ചേര്‍ത്തു. 

''പ്രധാനമന്ത്രിയാകാനുള്ള വഴിയൊരുങ്ങുന്നതു യു.പി.യിലൂടെയാണെന്നു കേട്ടിട്ടുണ്ട്. അതുപോലെ സമ്പദ്വ്യവസ്ഥയുടെ ലക്ഷ്യപൂര്‍ത്തീകരണവും യു.പി.യിലൂടെത്തന്നെയാണ് കൈവരിക്കാന്‍ പോവുന്നത്. 14-ാമതു ധനക്കമ്മിഷന്‍ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തിനുള്ള ധനവിഹിതം വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനവികസനത്തില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്'' -ഷാ പറഞ്ഞു. 

മാത്രമല്ല യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിനെ പറ്റിയും ഷാ വ്യക്തമാക്കിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് ആരും കരുതിയില്ല. ആദിത്യനാഥ് ഒരു നഗരസഭപോലും ഭരിച്ചിട്ടില്ലെന്നും പിന്നെന്തുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നും പലരും ചോദിച്ചു. അതുശരിയാണ്. അദ്ദേഹമൊരു ക്ഷേത്രത്തിന്റെ തലവന്‍ മാത്രമായിരുന്നു. പക്ഷേ, മോദിയും ഞാനും ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു. അദ്ദേഹം കഠിനാധ്വാനിയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 

Author

Related Articles