രണ്ട് ദശകത്തിനുള്ളില്‍ ലോകത്തെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ വളരും: മുകേഷ് അംബാനി
അടുത്ത രണ്ട് ദശകത്തിനുള്ളില്‍ ലോകത്തെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ വളരുമെന്നും ആളോഹരി വരുമാനം ഇരട്ടിയില്‍ അധികമാകുമെന്നും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ബിസിനസ് മേധാവി മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തെ മൊത്തം കുടുംബങ്ങളുടെ 50% വരുന്ന ഇന്ത്യയിലെ മധ്യവര്‍ഗം പ്രതിവര്‍ഷം മൂന്ന് മുതല്‍ നാല് ശതമാനം വരെ വളരുമെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നടത്തിയ ഫയര്‍സൈഡ് ചാറ്റിലാണ് വ്യക്തമാക്കിയത്.
അടുത്ത രണ്ട് ദശകത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില് ഒന്നായി വളരുമെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായി, ഓയില്‍, റീട്ടെയില്‍, ടെലികോം ഭീമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ തലവനായ അംബാനി പറഞ്ഞു. കൂടാതെ പ്രതിശീര്‍ഷ വരുമാനം 1,800 മുതല്‍ 2,000 യുഎസ് ഡോളറില്‍ നിന്ന് 5,000 യുഎസ് ഡോളറായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
വരും ദശകങ്ങളില്‍ ത്വരിതപ്പെടുത്തുന്ന ഈ സാമ്പത്തിക സാമൂഹിക പരിവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ ഫെയ്സ്ബുക്കിനും ലോകത്തെ മറ്റ് നിരവധി കമ്പനികള്‍ക്കും സംരംഭകര്‍ക്കും ഇന്ത്യയില്‍ സുവര്ണ്ണാവസരമുണ്ടെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍