News

തീരുവ കുറക്കാന്‍ ഇന്ത്യ-യുഎസ് ചര്‍ച്ച ഉടന്‍; പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്തുക പ്രധാന ലക്ഷ്യം

ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തര്‍ക്കം ഉടന്‍ പരിഹരിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രവാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയാല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഇപ്പോഴും ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും കേന്ദ്രവാണിജ്യ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. അതേസമയം സെപ്റ്റംബര്‍ 21 മുതല്‍ 27 പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശിക്കുമെന്നാണ് വിവരം. പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തിയേക്കും. 

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്‍ സഭയെ അഭിസംഭോധനം ചെയ്ത് സംസാരിക്കുകയും ചെയ്യും. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അമേരിക്കയിലെ ടെക്‌സാസിലെ ഹൂസ്റ്റൂണില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മോദിക്കും ട്രംപും പങ്കെടുത്തേക്കുമെന്നാണ് സൂചന. എന്നാല്ഡ# തീരുവ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പിരഹാരം കണ്ടെത്താനായില്ലെങ്കില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള കയറ്റുമതി ഇറക്കുമതി വ്യാപാരത്തെ ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

News Desk
Author

Related Articles