News

ലക്ഷ്മി വിലാസ് ബാങ്കിന്റെയും ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സിന്റെയും ലയനത്തിന് സിസിഐ അനുമതി നല്‍കി

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ മേഖലയിലെ ബാങ്കുകളിലൊന്നായ ലക്ഷ്മി വിലാസ് ബാങ്ക് ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡുമായി ലയിച്ചേക്കും. ലയനത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നല്‍കിയതായി ഇരുവിഭാഗം കമ്പനികളുടെയും പ്രതിനിധികള്‍ അറിയിച്ചു. 2019 ഏപ്രില്‍ മാസത്തിലാണ് ഇരുവിഭാഗം കമ്പനികളും ലയനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. അതേസയം ഇരുവിഭാഗം കമ്പനികളുടെയും ലയനത്തിന് ആര്‍ബിഐ ഇതുവരെയും അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. ലയനത്തിനുള്ള അനുമതി ആര്‍ബിഐ ഏറ്റവും അവസാനഘട്ടത്തില്‍ മാത്രമേ നല്‍കുകയുള്ളൂ. 

അതേസമയം  ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സുമായി ലയിക്കാന്‍ ലക്ഷ്മി വിലാസ് ബാങ്കിന്റെ ബോര്‍ഡ് യോഗം അനുമതി നല്‍കുകയും ചെയ്തതോടെയാണ് ലയനത്തിന് പൂര്‍ണ തീരുമാനമുണ്ടായത്. ലയനത്തിലൂടെ  ഇന്ത്യാബുള്‍സ് ഹൗസിങിന്റെ 14 ഓഹരികള്‍ ലക്ഷമി വിലാസ് ബാങ്കിന്റെ 100 ഓഹരി ഉടമകള്‍ക്ക് ലഭിക്കും. ലയനത്തിലൂടെ  ഇരുവിഭാഗം കമ്പനികള്‍ നേട്ടമുണ്ടാകുമെന്നാണ് കമ്പനി അധകൃതര്‍ പ്രതീക്ഷിക്കുന്നത്. 

 

Author

Related Articles