ഇന്ത്യാബുള്‍സിന്റെ ലണ്ടനിലെ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്; സ്വത്തുക്കള്‍ വില്‍ക്കുന്നത് കടം അധികരിച്ചതുകൊണ്ട്
ന്യൂഡല്‍ഹി: ഇന്ത്യാബുള്‍സ് 1800 കോടി രൂപയ്ക്ക് തങ്ങളുടെ കയ്യിലുള്ള റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലുള്ള കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളാണ് വില്‍ക്കുക. കടബാധ്യത നികത്താന്‍ വേണ്ടിയാണ് ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വില്‍ക്കുന്നത്.
ഇന്ത്യാ ബുള്‍സിന്റെ കടം വര്‍ധിച്ചുകൊണ്ടാണ് റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വില്ക്കാന് തീരുമാനിച്ചത്. 2018-2019 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ കടം 4,59.0 കോടി രൂപയായി വര്‍ധിച്ചു. അതേസമയം ഇന്ത്യാ ബുള്‍സ് റിയല്‍ എസ്റ്റേറ്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ അറ്റാദായത്തില്‍ 95 ശതമാനം ഇടിഞ്ഞ് 108.56 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,181.13 കോടി രൂപയായിരുന്നു.
കമ്പനിയുടെ ലാഭത്തിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത വരുമാനം 2,040.61 കോടി രൂപയായി കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 3,224.25 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകള്‍ പ്രകാരം വ്യക്തമാക്കുന്നത്. അതേസമയം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 504 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 2,372.84 കോടി രൂപയായിരുന്നുവെന്നാണ് കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വ്യക്തമാക്കിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍