News

3000 ഡോളറിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥി; ന്യുജഴ്‌സിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സമ്മാനം നവ്‌നീത് മുരളിയ്ക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടന്ന സൗത്ത് ഏഷ്യന്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ മൂവായിരം ഡോളറിന്റെ ഗ്രാന്‍ഡ് പ്രൈസ് നേടി ഇന്ത്യന്‍ വിദ്യാര്‍ത്ഥി. ഫ്‌ളൈപ്പ് എന്ന വാക്കിന്റെ സ്‌പെല്ലിങ് കൃത്യമായി പറഞ്ഞാണ് നവ്‌നീത് മുരളി ഗ്രാന്‍ഡ് പ്രൈസ് കരസ്ഥമാക്കിയത്. സമ്മാനത്തുക ഏകദേശം 2.14 ലക്ഷം ഇന്ത്യന്‍ രൂപ വരും. സൗത്ത് ഏഷ്യന്‍ സ്‌പെല്ലിങ് ബീയുടെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നവ്‌നീതിന്റെ വിജയം ലോകമറിഞ്ഞത്.

കലിഫോര്‍ണിയയില്‍ നിന്നുള്ള വരുണ്‍ കൃഷ്ണ, ടെസ്‌കസിലെ ഹെപ്‌സിബാ സുജോ, ഓസ്റ്റിനില്‍ നിന്നുള്ള പ്രണവ് നന്ദകുമാര്‍ എന്നിവരാണ് ഫസ്റ്റ് റണ്ണറപ്പായി വന്നിരിക്കുന്നത്.  മുരളി കൃത്യമായി പറഞ്ഞ ഫ്‌ളൈപ്പ് എന്ന വാക്ക് മിറിയാം വെബ്‌സറ്റര്‍ ഡിക്ഷണറിയിലാണ് കൃത്യമായിട്ടുള്ളത്.  14 വയസും അതിന് താഴെയും പ്രായമുള്ള കുട്ടികള്‍ക്കാണ് മത്സരം നടത്തുന്നത്.

മാതാപിതാക്കള്‍ അല്ലെങ്കില്‍ മുത്തശ്ശനോ മുത്തശ്ശിയോ സൗത്ത് ഏഷ്യന്‍ വംശജരായിരിക്കണമെന്നാണ് മത്സരത്തിന്റെ നിയമം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വിപ്, നേപ്പാള്‍, പാക്കിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സാധാരണയായി മത്സരിക്കുന്നത്. അമേരിക്കയിലെ ന്യുജഴ്‌സി, ഡാലസ്, സാന്‍ഫ്രാന്‍സിസ്‌കോ, ഷാര്‍ലറ്റ് എന്നിവിടങ്ങളിലാണ് മത്സരത്തിന്റെ സെന്ററുകള്‍.

Author

Related Articles