ഐപിഒ ഫീസിനിത്തില്‍ റെക്കോര്‍ഡ് വരുമാനം നേടി ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാര്‍
രാജ്യത്ത് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ഏറ്റവും അധികം തുക സമാഹരിച്ച വര്‍ഷമാണിത്. ആകെ 1119,889 കോടി രൂപയാണ് കമ്പനികള്‍ ഐപിഒയിലൂടെ സമാഹരിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാര്‍ക്കും എക്കാലത്തേയും മികച്ച വര്‍ഷമായി 2021 മാറി.ഐപിഒ ഫീസിനിത്തില്‍ 2600 കോടി രൂപയാണ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാര്‍ക്ക് ലഭിച്ചത്.
ബ്ലൂംബെര്‍ഗ് ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ സമാഹരിച്ചത്. ഇതിനു മുമ്പ് ഫീസിനത്തില്‍ ഏറ്റവും അധികം രൂപ ലഭിച്ചത് 2017ല്‍ ആണ്. ആ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയുടെ വര്‍ധനവാണ് ഉണ്ടായത്. ഐസിഐസിഐ, ആക്സിസ് ബാങ്ക്, കൊടാക് മഹീന്ദ്ര എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകള്‍.
കൊടാക് മഹീന്ദ്രയുടെ വെങ്കട്ടരാമന് പറയുന്നത് 2022ലും ഇതേ രീതിയില്‍ അല്ലെങ്കില്‍ ഇതില്‍ കൂടുതല്‍ ധനസമാഹരണം ഉണ്ടാകുമെന്നാണ്. ഒമിക്രോണ്‍, ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്ക് എന്നിവ പ്രശ്നമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എല്‍ഐസി, എസ്ബിഐ മ്യുച്വല്‍ ഫണ്ട് വെഞ്ച്വര്‍, ഫ്ലിപ്കാര്‍ട്ട്, ബൈജ്യൂസ് തുടങ്ങിയവയാണ് അടുത്ത വര്‍ഷം ഐപിഒയ്ക്ക് ഒരുങ്ങുന്ന പ്രമുഖര്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍