News

ബാങ്കുകളകള്‍ക്ക് മൂലധന പര്യാപ്തി ഇല്ലെന്ന് മൂഡിസ്; കോര്‍പ്പറേറ്റുകളുടെ കുടിശ്ശികയിലെ വര്‍ധനവ് തന്നെ പ്രധാന കാരണം

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള കുടിശ്ശികയില്‍ വര്‍ധനവുണ്ടായാല്‍ രാജ്യത്തെ ബാങ്കുകളുടെ മൂലധന പര്യപ്ത്തിയെ ഗുരുതരമായി ബാധിക്കുമെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡിസ് അഭിപ്രായപ്പെട്ടു. ഏഷ്യ പസഫിക് മേഖലയിലെയും, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെയും 13 ബാങ്കുകളെ കേന്ദ്രീകരിച്ചാണ് മൂഡിസ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്്തുവിട്ടിട്ടുള്ളത്. അതേസമയം ഇന്ത്യന്‍ ബാങ്കുകളുടെ മൂലധന പര്യാപതിക്ക് വലി പരിക്ക് സംഭവിക്കുമെന്നാണ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് വ്യക്തമാക്കിയിട്ടുള്ളത്. 

കോര്‍പ്പറേറ്റുകള്‍ വായ്പാ തിരിച്ചടവ് മുടക്കിയത് മൂലം ഇന്ത്യന്‍ ബാങ്കുകള്‍ അതി ഗുരുതരമായ പ്രതിസന്ധിയിലകപ്പെടുമെന്നാണ് വിലയിരുത്തല്‍.  ഇന്ത്യയിലെ ബാങ്കുകള്‍ മോശം പ്രകടനമാണ് ഇപ്പോള്‍ കാഴ്ച്ചവെക്കുന്നത്. അതേസമയം രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെല്ലാം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കുറഞ്ഞ പലിശ നിരക്കിലുള്ള നീണ്ട കാലാവധിയും ബാങ്കുകളുടെ സാമ്പത്തിക ശേഷിയെയും ഇത് ഗുരുതരമായി ബാധിക്കും. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന വ്യാപാര പ്രതിസന്ധിയും കോര്‍പ്പറേറ്റുകളുടെ തളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. 

നിലവില്‍ ഇന്ത്യന്‍ ബാങ്കുകളിലെ കോര്‍പ്പറേറ്റ് കുടിശ്ശികയുടെ അളവ് വളരെ കൂടുതലാണ്. മൊത്തം വായ്പയില്‍ കോര്‍പറേറ്റ് വായ്പകളുടെ വിഹിതം താരതമ്യേന കൂടുതലാണ് ഇന്ത്യയിലെന്നാണ് മൂഡിസ് വിലയിരുത്തിയിട്ടുള്ളത്. ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളിലെ കമ്പനികളാണ് രാജ്യത്ത് വായ്പാ തിരിച്ചടവ് മുടങ്ങി ഇപ്പോള്‍ ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീരിക്കുന്നത്. ബാങ്കുകളില്‍ മൂലധന പര്യപാതി ഇല്ലെങ്കില്‍ വായ്പാ ശേഷിയെയും അത് ഗുരുതരമായി ബാധിക്കും. 

Author

Related Articles