പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവന്നേക്കുമെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, ആര്‍ബിഐ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുവന്നേക്കുമെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ പണപ്പെരുപ്പം ശരാശരി ആറ് ശതമാനത്തിന് മുകളിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിസംബറിലെ ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പോളിസി നിരക്കുകള്‍ നിലനിര്‍ത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഒക്ടോബറില്‍ വിലക്കയറ്റം കൊവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്നു. ഇന്ധനം ഒഴികെയുള്ള എല്ലാ മേഖലകളേയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമായിരിക്കുമെങ്കിലും, 2021 ല്‍ കൂടുതല്‍ ജാഗ്രത പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിലകൂടിയ പച്ചക്കറികളും മുട്ട എന്നിവ ചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ ആറര വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.61 ശതമാനത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ സുരക്ഷിത മേഖലയെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണിത്. ചില്ലറ പണപ്പെരുപ്പം 2020 സെപ്റ്റംബറില്‍ 7.27 ശതമാനമായിരുന്നു.
'അതേ സമയം, ശക്തമായ ബോട്ടപ്പ്-അപ്പ് ആക്റ്റിവിറ്റി ഡാറ്റ സൂചിപ്പിക്കുന്നത് സമ്പദ്വ്യവസ്ഥ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ത തല്‍സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്നാണ്. അതിനാല്‍, റിസര്‍വ് ബാങ്കിന്റെ ലഘൂകരണ ചക്രം അവസാനിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചുവരികയാണ്,' ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് പറയുന്നു. 2020 ലെ ഇന്ത്യയുടെ ജിഡിപി (-) 8.9 ശതമാനമായിരിക്കുമെന്നാണ് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസിന്റെ പ്രവചനം. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് മന്ദഗതിയിലാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍