News

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു; സാമ്പത്തിക ആഘാതം വളരെ വലുത്

5 മില്യണിലധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മഹാമാരിയുടെ പുതിയ ആഗോള ഹോട്ട്സ്‌പോട്ടായി രാജ്യം ഉയര്‍ന്നു. ഇതോടെ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കല്‍ പ്രതീക്ഷകളും തകര്‍ന്നു. വൈറസ് വ്യാപിക്കുന്നത് തുടരുന്നതിനാല്‍ സാമ്പത്തിക വിദഗ്ധരും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് പോലുള്ള ആഗോള സ്ഥാപനങ്ങളും ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനങ്ങള്‍ ഇതിനകം ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലകളിലേയ്ക്ക് വെട്ടിക്കുറച്ചു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 11.8 ശതമാനമായി ചുരുങ്ങും നേരത്തെ -5.8 ശതമാനമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 23.9 ശതമാനം ഇടിഞ്ഞതായി ഡാറ്റ കാണിച്ചതിന് ശേഷമാണ് ഗോള്‍ഡ്മാന്‍ സാച്ചിന്റെ ഏറ്റവും പുതിയ വളര്‍ച്ചാ പ്രവചനം. 1996 ല്‍ റെക്കോര്‍ഡുകള്‍ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് നിലവിലത്തേത്.

കര്‍ശനമായ ലോക്ക്‌ഡൌണിനെത്തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചതായി ചില അടയാളങ്ങളുണ്ടെങ്കിലും, ശക്തമായ വീണ്ടെടുക്കല്‍ അനിശ്ചിതത്വത്തിലാണ്. എല്ലാ സൂചനകളും അനുസരിച്ച്, സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ അണുബാധകളും വര്‍ദ്ധിക്കാന്‍ തുടങ്ങി. ഇത് സാമ്പത്തിക വീണ്ടെടുക്കല്‍ ക്രമേണ ആകാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

Author

Related Articles