News

എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് വാങ്ങരുതെന്ന് ഇന്ത്യാക്കാരോട് ആവശ്യപ്പെട്ട് ട്രായ്

ന്യൂഡല്‍ഹി: എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്റോ) എന്നിവയ്ക്ക് നേരത്തെ പരാതി നല്‍കിയ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറത്തിന്റെ നടപടിക്ക് പിന്നാലെ ഇപ്പോള്‍ ട്രായ് ഇന്ത്യാക്കാര്‍ക്ക് ആകെ മുന്നറിയിപ്പ് നല്‍കുകയാണ്.

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പിന് 7,000 രൂപയായിരുന്നു വില. എലോണ്‍ മസ്‌കിന്റെസ്റ്റാര്‍ലിങ്ക്  ഇന്ത്യയില്‍ ഒരു സബ്‌സിഡിയറി കമ്പനി രജിസ്റ്റര്‍ ചെയ്തതായി ഈ മാസമാദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ യൂണിറ്റ്, സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ സ്റ്റാര്‍ലിങ്കിന്റെ കണ്‍ട്രി ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവ, ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍, സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യക്കായുള്ള പദ്ധതികള്‍ വിശദമായി വിവരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രായ് ഇന്ത്യാക്കാര്‍ക്കാകെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ലൈസന്‍സ് ലഭിച്ചിട്ടില്ലെന്നും അവരുടെ സേവനങ്ങള്‍ വാങ്ങരുതെന്നുമാണ് നിര്‍ദ്ദേശം. സാറ്റലൈറ്റ് അടിസ്ഥാനമായ സേവനങ്ങള്‍ നല്‍കും മുന്‍പ് ലൈസന്‍സ് എടുക്കണമെന്ന് എലോണ്‍ മസ്‌കിനോട് കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടു.

നിലവില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് സ്റ്റാര്‍ലിങ്കിനെ തടഞ്ഞിരിക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ ബഹുമാനിക്കണമെന്നും അത് പാലിക്കാന്‍ തയ്യാറാകണമെന്നും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌പേസ് എക്‌സിന് ഇന്ത്യയില്‍ 100 ശതമാനം ഉടമസ്ഥതയുള്ള സബ്‌സിഡിയറി കമ്പനിയാണ് എസ്എസ്സിപിഎല്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍, കണ്ടന്റ് സ്റ്റോറേജ്, സ്ട്രീമിംഗ്, മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ എന്നിവയടക്കം ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ ബിസിനസ്സ് തുടരാനാണ് സ്റ്റാര്‍ലിങ്ക് പദ്ധതി.

Author

Related Articles