ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഇനി യുഎസ് ഓഹരികളില്‍ നിക്ഷേപം നടത്താം
എന്‍എസ്ഇ ഐഎഫ്എസ്സി വഴി നാളെ മുതല്‍ യുഎസ് ഓഹരികളില്‍ നിക്ഷേപം നടത്താം. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാനപമാണ് എന്‍എസ്ഇ ഐഎഫ്സി. തെരഞ്ഞെടുത്ത 50 കമ്പനികളുടെ ഓഹരികളിലാണ് എന്‍എസ്ഇ ഐഎഫ്സിയിലൂടെ നിക്ഷേപം നടത്താന്‍ അവസരം.
മാര്‍ച്ച് 3 മുതല്‍ എട്ട് കമ്പനികളുടെ ഓഹരികള്‍ ട്രേഡിംഗിന് ലഭ്യമാകും. ആല്‍ഫബെറ്റ്, ആമസോണ്‍, ടെസ്ല, മെറ്റ, മൈക്രോസോഫ്റ്റ് കോര്പ്പറേഷന്, നെറ്റ്ഫ്ലിക്സ്, ആപ്പിള്‍, വാള്‍മാര്‍ട്ട് എന്നിവയാണ് ഈ എട്ട് കമ്പനികള്‍. മറ്റ് കമ്പനികളുടെ ഓഹരി വ്യാപാരം ആരംഭിക്കുന്ന തിയതി പിന്നീട് അറിയിക്കും. ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്ഇ ഐഎഫ്സില് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബ്രോക്കര്‍മാരിലൂടെ നിക്ഷേപം നടത്താവുന്നതാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുള്ള ലിബറലൈസ്ഡ് റെമിറ്റന്‍സ് സകീമിന് (എല്‍ആര്‍എസ്) കീഴിലാവും ഇടപാടുകള്‍. ഒരു വര്‍ഷം 250,000 യുഎസ് ഡോളര്‍വരെയാണ് നിക്ഷേപിക്കാനാവുക. ഏറ്റവും കുറഞ്ഞത് ഒരു സെന്‍ന്റ് അഥവാ 0.01 യുഎസ് ഡോളറിന്റെ മുതല്‍ ഇടപാടുകള്‍ അനുവദിച്ചിട്ടുണ്ട്. ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയം, വിദേശ ആസ്ഥിയായി ആവും നിക്ഷേപം പരിഗണിക്കുക.ഇടക്കാല നേട്ടങ്ങള്‍ക്ക് സ്ലാബ് റേറ്റിലും ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് 20 ശതമാനം നിരക്കിലുമാവും നികുതി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍