ഐടി കമ്പനികളില്‍ വമ്പന്‍ തൊഴിലവസരങ്ങള്‍; 96000 പേര്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്ന് നാസ്കോം
അഞ്ച് മുന്‍നിര ഐടി കമ്പനികളില്‍ ഈ വര്‍ഷം 96000 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്ന് ഐടി മേഖലയിലെ സംഘടനയായ നാസ്കോം. രാജ്യത്തെ സോഫ്റ്റ് വെയര്‍ കമ്പനികള്‍ 30 ലക്ഷം തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചേക്കാമെന്ന ബാങ്ക് ഓഫ് അമേരിക്കയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പുതിയ വാര്‍ത്ത. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക വഴി 100 ശതകോടി ഡോളര്‍ ലാഭിക്കാനാവുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ കണ്ടെത്തല്‍.
സാങ്കേതിക വിദ്യയിലെ മാറ്റം ഐടി മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആകെ നിയമനങ്ങളുടെ എണ്ണം 1.38 ലക്ഷമായി ഇതോടെ മാറുമെന്നും നാസ്കോം പ്രസ്താവിക്കുന്നു. ഇതില്‍ 96000 എണ്ണവും അഞ്ച് കമ്പനികളിലാണ്. 2025 ഓടെ 300-350 ശതകോടി ഡോളര്‍ വരുമാനം നേടാനുള്ള ലക്ഷ്യവുമായാണ് ഇന്ത്യന്‍ ഐടി മേഖലയുടെ കുതിപ്പ്.
ബിസിനസ് പ്രോസസ് മാനേജ്മെന്റ് മേഖലയിലാണ് കൂടുതല്‍ വളര്‍ച്ച പ്രകടമാകുന്നത്. ഏകദേശം 14 ലക്ഷം പേര് രാജ്യത്ത് ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഓട്ടോമേഷന്‍, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ എന്നീ മേഖലയിലാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും നാസ്കോം പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍