News

ഇന്ത്യന്‍ എണ്ണ കമ്പനികള്‍ വിദേശ എണ്ണ ഉത്പ്പാദനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലൂള്ള ഇന്ത്യന്‍ കമ്പനികളുടെ എണ്ണ, പാചവാതക ഉത്പ്പാദനം വര്‍ധിച്ചതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. ആഭ്യന്തര ഉത്പ്പാദന മേഖലയില്‍ കനത്ത വെല്ലുവിളി നേരിടുന്ന രാജ്യത്തെ വിവിധ കമ്പനികള്‍ക്ക് വിദേശ രാഷ്ട്രങ്ങളിലെ കമ്പനി അസറ്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചു. എണ്ണ ഉത്പാദന മേഖലയില്‍ അടക്കം വന്‍ നേട്ടം കൊയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധ്യമായെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 2018-2019 സാമ്പ്ത്തിക വര്‍ഷത്തില്‍ 24.7 മെട്രിക് ടണ്‍ എണ്ണ വിദേശ രാഷ്ട്രങ്ങളിലെ എണ്ണ ഉത്പ്പാദന മേഖലയില്‍ വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് സാധ്യമായിട്ടുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് വിദേശ കമ്പനികളിലെ എണ്ണപ്പാടങ്ങളില്‍ ഉയര്‍ന്ന ഉത്പ്പാദനം നടത്താന്‍ കമ്പനികള്‍ക്ക് സാധ്യമായെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ എണ്ണ കമ്പനികളുടെ വിഹിതം രണ്ടര മടങ്ങ് വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ  വ്യക്തമാക്കുന്നത്. അതേസമയം ആഭ്യന്തര എണ്ണ ഉത്പ്പാദന മേഖലയില്‍ 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആഭ്യന്ത എണ്ണ ഉത്പ്പാദനം 67.1 മില്യണ്‍ ടണ്ണായി രേഖപ്പെടുതിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ സമാഹരണമാണ് വിദേശ രാഷ്ട്രങ്ങളിലെ ഉത്പാദനത്തില്‍ വര്‍ധനവുണ്ടാകുന്നതിന് കാരണമായത്. എണ്ണ കമ്പനികളുടെ വിദേശ നിക്ഷേപം വര്‍ധിച്ചാല്‍ കൂടുതല്‍ ഉത്പ്പാദനം ഇനിയുമുണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം പൊതുമേഖലാ എണ്ണ കമ്പനികളുടെ വരുമാനത്തില്‍ വിദേശ അസറ്റുകളില്‍ വര്‍ധനവുണ്ടാക്കാന്‍ സാധ്യമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഒഎന്‍ജിസി വിദേശ് അടക്കമുള്ള കമ്പനികളുടെ ഇടപെടല്‍ വിദേശത്ത് നിന്ന കൂടുതല്‍ എണ്ണ ഉത്പ്പാദിപ്പിക്കാന്‍ സാധ്യമായിട്ടുണ്ട് 2016 മുതല്‍ റഷ്യയിലെ വിവിധ ഓഹരികളില്‍ ഇടപാടുകള്‍ നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധ്യമായിട്ടുണ്ടെന്നാണ് വിവരം. 2016 ല്‍ റഷ്യ്ന്‍ പ്രോലിഫിക് വാന്‍കര്‍ ഫീല്‍ഡിന്റെ ഓഹരികളില്‍ ഒഎന്‍ജിസിയും, ഓയില്‍ ഇന്ത്യയും ഇടപാടുകള്‍ നടത്തിയിരുന്നു. ഏകദേശം 4.2 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് ഈ ഇടപാടിലൂടെ നടത്തിയിട്ടുള്ളത്. 

 

Author

Related Articles