ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വരുമാനത്തില്‍ വന്‍ ഇടിവ്; 5185 കോടി രൂപ നഷ്ടം രേഖപ്പെടുത്തി
മുംബൈ: പൊതുമേഖലാ എണ്ണക്കമ്പനി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ജനുവരി-മാര്‍ച്ച് കാലയളവില്‍ 5185 കോടി രൂപ നഷ്ടം നേരിട്ടു. മുന്‍ കൊല്ലം ഇതേ കാലയളവില്‍ 6100 കോടി ലാഭമായിരുന്നു. അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതാണു നഷ്ടത്തിനു മുഖ്യ കാരണമെന്നു ചെയര്മാന് സഞ്ജിവ് സിങ് പറഞ്ഞു. ഉയര്‍ന്ന വിലയ്ക്കു വാങ്ങിയ എണ്ണ ഇന്ധനമാക്കി വില്‍പനയ്ക്കെത്തിച്ചപ്പോള്‍ വില കുറഞ്ഞ നിലയിലായിരുന്നതാണു കാരണം.
ഒരു ബാരല്‍ അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് ഇന്ധനമാക്കി വില്ക്കുമ്പോള് കഴിഞ്ഞ വര്‍ഷം ജനുവരിമാര്‍ച്ചില്‍ 4.09 ഡോളര്‍ ലാഭം കിട്ടിയ സ്ഥാനത്ത് ഇക്കുറി 9.64 ഡോളര്‍ നഷ്ടമാണുണ്ടായത്.ഇന്ധന വില്പന സാധാരണനിലയുടെ 70% ഇടിഞ്ഞ ലോക്ഡൗണിനുശേഷം ഉയര്‍ന്ന് മുന്‍പത്തേതിന്റെ 8085% വരെയായി. കാര്യമായി പൊതുഗതാഗതമില്ലാത്തതിനാല്‍ ജനം സ്വന്തം വാഹനങ്ങളുപയോഗിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില്പന വന്‍തോതില്‍ വര്‍ധിച്ചതായും ചെയര്മാന് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍