News

ഇന്‍ഡ്യന്‍ ഓയില്‍ കൂടുതല്‍ തുക മൂലധനച്ചിലവിടലിനായി നീക്കിവെക്കും; നടപ്പുവര്‍ഷം നീക്കിവെക്കുന്നത് 25,083 കോടി രൂപ; രാജ്യത്ത് കൂടുതല്‍ ഗുണമേന്‍മയുള്ള എണ്ണ വിതരണം നടത്തും

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റല്‍ നടപ്പുസാമ്പത്തികവര്‍ഷം കൂടുതല്‍ തുക മൂലധന ചിലവിടലിനായി നീക്കിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 25,083 കോടി രൂപയോളം തുകയാണ് ഇന്‍ഡ്യന്‍ ഒയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് മൂലധന ചിലവിടലായി നീക്കിവെക്കുന്നത്. രാജ്യത്ത് കൂടുതല്‍ ഗുണമേന്‍മയുള്ള എണ്ണ വിതരണം നടത്താനും നടപ്പുവര്‍ഷം കൂടുതല്‍ നേട്ടം കൊയ്യാനുമാണ് കമ്പനി കൂടുതല്‍ തുക മൂലധന നിക്ഷേപം നടത്തുന്നത്. മുന്‍സാമ്പത്തിക വര്‍ഷം ഐഒസിഎല്‍ 28,200  കോടി രൂപയോളം മൂലധന നിക്ഷേപമായി നീക്കിവെച്ചിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് എണ്ണ വിപണി സുഗമമാക്കുക എന്ന ലക്ഷ്യമിട്ടാണ് കമ്പനി കൂടുിതല്‍ തുക മൂലധന നിക്ഷേപമായി നടത്തുന്നത്. അതേസമയം കമ്പനി എണ്ണയും പ്രകൃതിവാതകവും ഉത്പ്പാദിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. മുംബൈയില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സില്‍ യോഗത്തിലാണ് കമ്പനി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുള്ളത്. അതേസമയം ഒഡീഷ വ്യവസായ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴി പാരാദ്വീപില്‍ പ്ലാസ്റ്റിക് പാര്‍ക്ക് സ്ഥാപിക്കാനും, അതുവഴി കൂടുതല്‍ നേട്ടമുണ്ടാക്കാനും ഐഒസിഎല്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 

കമ്പനിക്ക് ഈ സംരംഭം കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ഐഒസിഎല്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കമ്പനി 2023-2024 വര്‍ഷത്തില്‍ കമ്പനി കൂടുതല്‍ പ്രകൃതിവാതകവും എണ്ണയും ഉത്പ്പാദിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം ഏഴ് മില്യണ്‍ മെട്രിക് എണ്ണയും പ്രകൃതിവാതകവും ഉത്പ്പാദിപ്പിക്കാനാണ് കമ്പനി നടപ്പുവര്‍ഷം ലക്ഷ്യമിടുന്നത്. നടപ്പുവര്‍ഷം 4.39 ദശലക്ഷം മെട്രിക് ടണ്‍ എണ്ണ്യാണ് കമ്പനി ഉത്പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. അതേസമയം റിഫൈനറി, പെട്രോകെമിക്കല്‍ വികസനം എന്നിവയുടെ വികസനത്തിന് പുറമെ കമ്പനി റ്റുജി, 3ജി എഥനോള്‍,ജൈവ, ഇന്ധനം എന്നിവയുടെ ടെക്‌നോജി വികസിപ്പിക്കല്‍ എന്നിവയാണ് കമ്പനി ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

Author

Related Articles