News

അണ്‍ലോക്കില്‍ പെട്രോള്‍ വില്‍പ്പന ഉയര്‍ന്നുവെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

ന്യൂഡല്‍ഹി: സെപ്തംബറില്‍ പെട്രോള്‍ വില്‍പ്പനയില്‍ വര്‍ധനവ് രേഖപ്പെടുത്തിയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊവിഡിനെ തുടര്‍ന്ന് സാഹചര്യം മോശമായിരുന്നു. ഇളവുകളെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങള്‍ വന്‍തോതില്‍ നിരത്തിലിറങ്ങിയതാണ് വിപണിക്ക് നേട്ടമായത്.

സെപ്തംബറിലെ ആദ്യ രണ്ടാഴ്ചയില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 22 ശതമാനം വളര്‍ച്ച ഡീസല്‍ വില്‍പ്പനയില്‍ നേടിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം പെട്രോള്‍ വില്‍പ്പനയില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ഒന്‍പത് ശതമാനം വര്‍ധനവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്എം വൈദ്യയാണ് ഇക്കാര്യം പറഞ്ഞത്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ 70 ശതമാനം ശേഷിയിലാണ് ഐഒസിയുടെ റിഫൈനറികള്‍ പ്രവര്‍ത്തിച്ചത്. ജൂലൈ ആദ്യവാരത്തില്‍ 93 ശതമാനം ഉല്‍പ്പാദന ശേഷി കൈവരിച്ചിരുന്നെങ്കിലും പിന്നീടത് 75 ശതമാനത്തിലേക്ക് താഴ്ത്തി. ഇതില്‍ സെപ്തംബറിലെ ആദ്യ രണ്ട് ആഴ്ചയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.

Author

Related Articles