News

ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ പുതിയ ഡീന്‍ ഇന്ത്യന്‍ വംശജനായ ശ്രീകാന്ത് ദത്തര്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജനും അറിയപ്പെടുന്ന അക്കാഡമീഷ്യനുമായ ശ്രീകാന്ത് ദത്തറിനെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ പുതിയ ഡീനായി തെരഞ്ഞെടുത്തു. നിതിന്‍ നോഹ്‌റിയ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായ രണ്ടാം വട്ടവും ഇന്ത്യന്‍ വംശജനായ ഒരാള്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്. 112 വര്‍ഷം പഴക്കമുള്ള വിദ്യാഭ്യാസ രംഗത്തെ, ലോകത്തിലെ തന്നെ അറിയപ്പെടുന്ന സ്ഥാപനത്തിന്റെ തലപ്പത്താണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് മറ്റൊരു ഇന്ത്യന്‍ വംശജന്‍ കൂടി നേതൃപദവി ഏറ്റെടുക്കുന്നത്.

ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ വ്യക്തിയാണ് ശ്രീകാന്ത് ദത്തര്‍. ആര്‍തര്‍ ലോസ് ഡിക്കിന്‍സണ്‍ പ്രൊഫസര്‍, ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ സര്‍വകാലാശാല കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന അസോസിയേറ്റ് ഡീനുമായിരുന്നു അദ്ദേഹം.

ജനുവരി ഒന്നിന് ദത്തര്‍ പുതിയ ചുമതല ഏറ്റെടുക്കും. വിദ്യാഭ്യാസ രംഗത്ത് ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് ദത്തറെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് കാലത്ത് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ നേരിട്ട പ്രതിസന്ധി മറികടക്കുന്നതില്‍ ദത്തറിന്റെ കാഴ്ചപ്പാടുകളും ആശയങ്ങളും വളരെയേറെ സഹായകരമായി. 25 വര്‍ഷത്തെ എച്ചിബിഎസ് ജീവിതത്തിനിടെ വിവിധ നേതൃപദവികള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു.

Author

Related Articles